പച്ചക്കറി വികസനം: ശ്രദ്ധ മരിയ സജിക്ക് അവാർഡ്; കരുളായി കെഎംഎച്ച്എസ്‌എസ് മികച്ച സ്കൂൾ
മറ്റു വിഭാഗങ്ങളിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ–മികച്ച അധ്യാപകൻ: കുന്നുമ്പ്രോൻ രാജൻ (തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ), എസ്.മനോജ് (ട്രേഡ് ഇൻസ്ട്രക്ടർ, കൊടുങ്ങല്ലൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂൾ), ആർ.രാജശ്രീ (കഞ്ഞിക്കുഴി മൗണ്ട് കാർമൽ എച്ച്എസ്എസ്).
മികച്ച സ്കൂൾ: കരുളായി കെഎംഎച്ച്എസ്‌എസ്, കട്ടപ്പന കടമക്കുഴി സ്നേഹസദൻ സ്പെഷൽ സ്കൂൾ, ഏറ്റുമാനൂർ എസ്എഫ്എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ്.
മികച്ച സ്ഥാപന മേധാവി: വി.രാജേഷ് (കൽപകഞ്ചേരി പരവന്നൂർ ഇഎംഎൽപിഎസ്), ലിജി വർഗീസ് (രാജകുമാരി ഹോളി ക്യൂൻസ് യുപിഎസ്), കെ.കെ. അബൂബക്കർ (അലനല്ലൂർ പികെഎച്ച്എംഒയുപിഎസ്).
മികച്ച സ്വകാര്യ സ്ഥാപനം: പീരുമേട് മാർ ബസേലിയസ് കോളജ് ഓഫ് എൻജിനീയറിങ്, എൻഎസ്എസ് ബാലഭവൻ (വിയ്യൂർ), സി.അച്യുതമേനോൻ പഠനകേന്ദ്രം (ചേർത്തല),
മികച്ച പൊതുസ്ഥാപനം: ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രം, ചെമ്പഴന്തി എസ്എൻ കോളജ്, ചീമേനി തുറന്ന ജയിൽ.
മികച്ച ക്ലസ്റ്റർ: തളിപ്പറമ്പ് ബക്കളംവയൽ പച്ചക്കറി ക്ലസ്റ്റർ, പാമ്പാക്കുട ഓണക്കൂർ ഹരിതസംഘം, പുല്ലാട് പുറമറ്റം ഹരിത ലീഡർ സംഘം.
കൃഷി അസി. ഡയറക്ടർ: പ്രിൻസ് മാത്യു (നെടുങ്കണ്ടം), ബിജി തോമസ് (മാള), കോര തോമസ് (പാമ്പാടി).
കൃഷി ഓഫിസർ: ഡബ്ള്യു.ആർ.അജിത് സിങ് (കരുളായി), കെ.മമ്മൂട്ടി (വെള്ളമുണ്ട), പി.പി.ആശമോൾ (ചേലക്കര).
കൃഷി അസിസ്റ്റന്റ്: കെ.സി.ജയശ്രീ (ബദിയഡുക്ക), പി.യു.സജിമോൻ (രാജാക്കാട്), ഇ.ഡി.അനുരാജ് (കൽപകഞ്ചേരി).
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കു യഥാക്രമം 25000, 15000, 10000 രൂപ വീതം ലഭിക്കും. അടുത്ത വർഷം ഇത് ഇരട്ടിയാക്കും. അടുത്ത വർഷം ആദിവാസി ഊരുകൾക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കും അവാർഡ് നൽകുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു
.
No comments:
Post a Comment