നാടൻ പശുവും നാൽപത് ഉല്‍പന്നങ്ങളും
ഒന്നു കണക്കു കൂട്ടിക്കോളൂ. 60 ബോക്സുകൾ, ഓരോ ബോക്സിലും 24 കുപ്പികൾ, ഓരോ കുപ്പിയിലും 450 മി.ലീറ്റർ. ആകെ കുപ്പിയെത്ര, ആകെ ലീറ്ററെത്ര. ഉത്തരം നിസ്സാരം. 1440 കുപ്പികൾ, 648 ലീറ്റർ.
നിലവിൽ ഒരു മാസം മാ ഗോ പ്രോഡക്ട്സ് കമ്പനി (എംജിപി) യിൽനിന്നു കേരളം വാങ്ങിക്കുടിക്കുന്ന അർക്കിന്റെ അളവാണിത്. കുപ്പിവെള്ളത്തിന്റെയോ ശീതളപാനീയത്തിന്റെയോ അളവാണ് ഇതെങ്കിൽ തീർത്തും നിസ്സാരം തന്നെ. എന്നാലിത് സമീപകാലത്തു പ്രചാരം നേടിയ ഒരു പുത്തൻ ഔഷധത്തിന്റെ കണക്കാണ്. കച്ചവടം പച്ചപിടിച്ചു വരുന്നതേയുള്ളൂ. വരുംവർഷങ്ങളിൽ വിപണനം ഇതിന്റെ പലമടങ്ങായി വളരുമെന്നാണ് കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിങ് മാനേജർ ഗണപതി പറയുന്നത്.
കേരളത്തിലെ ചില പ്രമുഖ സിനിമാതാരങ്ങളും ഗായകരുമൊക്കെ എംജിപിയിൽനിന്നു വാങ്ങി പതിവായി സേവിക്കുന്ന അർക്ക് എന്താണെന്നു പിടികിട്ടിയില്ല അല്ലേ? മറ്റൊന്നുമല്ല, സാക്ഷാൽ ഗോമൂത്രം തന്നെ.
വായിക്കാം ഇ - കർഷകശ്രീ
നാടൻ പശു അതികാലത്ത് എഴുന്നേറ്റ് ആദ്യമൊഴിക്കുന്ന മൂത്രം തൊഴുത്തിൽ വീഴാതെ പിന്നിൽ പാത്രം പിടിച്ച് ശേഖരിച്ച് പിന്നീടു വാറ്റിയെടുക്കുമ്പോൾ ലഭിക്കുന്ന ഔഷധപാനീയമാണ് അർക്ക്. വില 450 മി.ലീറ്ററിന് 90 രൂപ. രണ്ടു വട്ടം വാറ്റിയതിനാണ് ഈ വില. മൂന്നു വട്ടം വാറ്റി കൂടുതൽ ശുദ്ധി ചെയ്തതിനു വില ഇനിയും കൂടും.
‘‘അൽപം മണമൊക്കെ കാണും. എന്നാലും ആരോഗ്യത്തെ പ്രതി ദിവസവും രാവിലെ വെറുംവയറ്റിൽ അർക്കു കുടിക്കുന്നവരുടെ എണ്ണം കേരളത്തിലും വർധിക്കുകയാണെന്ന്’’ എംജിപി കേരള മേഖലയുടെ ചുമതലക്കാരിലൊരാളായ ശിവപ്രസാദ്.
പ്രമുഖ ഓൺലൈൻ വ്യാപാരസ്ഥാപനമായ ബിഗ് ബാസ്കറ്റിൽ അർക്ക് മികച്ച പ്രതികരണം നേടുന്നത് നാഗരികർക്കും ഈ ആരോഗ്യപാനീയം രുചിക്കുന്നു എന്നതിന്റെ തെളിവു തന്നെ. അർക്ക് മാത്രമല്ല, പഞ്ചഗവ്യത്തിൽ പെടുന്ന പാല്, ചാണകം, മൂത്രം, നെയ്യ്, തൈര് എന്നിവകൊണ്ടുള്ള നാൽപതിലേറെ ഉൽപന്നങ്ങൾ എംജിപി കമ്പനി കേരളമടക്കം എട്ടു സംസ്ഥാനങ്ങളിലെ വിപണിയിലിറക്കുന്നുണ്ട്.
ഭാവിയിൽ പശുവിനെക്കുറിച്ച് പത്തു വാചകമെഴുതാൻ ക്ലാസിൽ കുട്ടികളോട് ആവശ്യപ്പെട്ടാൽ ‘പശു നമുക്ക് പാൽ, ചാണകം, മൂത്രം എന്നിവ തരുമെന്നു മാത്രമാവില്ല കുട്ടികളെഴുതുക. പശു നമുക്ക് കുളിക്കാൻ സോപ്പു തരും, പല്ലു തേയ്ക്കാൻ പൽപ്പൊടി തരും, പുകയ്ക്കാൻ ചന്ദനത്തിരിയും കൊതുകുതിരിയും തരും, മുട്ടുവേദനയ്ക്കു തടവാൻ തൈലം തരും, തലവേദനയ്ക്കു പുരട്ടാൻ ബാം തരും, തറ വൃത്തിയാക്കാനുള്ള ലായനി തരും’ എന്നെല്ലാം എഴുതിക്കൂട്ടുമെന്നു തീർച്ച.
ഇന്ത്യയിൽ ഒട്ടേറെ സംരംഭകരും സാമൂഹിക പ്രസ്ഥാനങ്ങളും ഇന്ന് നാടൻ പശുവിൽനിന്നുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. നാടൻ പശുക്കളെ, കാർഷികാവശ്യങ്ങൾക്കപ്പുറം പ്രയോജനപ്പെടുത്താൻ പക്ഷേ കേരളം ഇനിയും ശ്രമിച്ചിട്ടില്ല. എന്നാൽ ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിൽ ജൈവോൽപന്നങ്ങളുടെ സാധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുകയാണ് എംജിപി ഉൾപ്പെടെയുള്ള ഒട്ടേറെ കമ്പനികൾ.
സൗന്ദര്യവർധക ഉൽപന്നങ്ങളിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ ഇന്ത്യൻ കമ്പനി ഇമാമി ഇന്ത്യാ ലിമിറ്റഡിന്റെ സ്ഥാപകരിലൊരാളായ രാധെ ശ്യാം ഗോയങ്ക ഉൾപ്പെടെയുള്ള പ്രമുഖരാണ് എംജിപിയുടെ നേതൃനിരയിലുള്ളതെന്ന് അറിയുക. നാടൻ പശുവിനെ ചുറ്റിപ്പറ്റിയുള്ള കമ്പനിയുടെ കണക്കുകൂട്ടലുകൾ ചെറുതല്ല എന്നു സാരം. ചന്ദനത്തിരിപോലുള്ള എംജിപി ഉൽപന്നങ്ങളുടെ പായ്ക്കിങ് ഡിസൈന്‍ ചെയ്യുന്നതും കൂടുതൽ ഉൽപന്നങ്ങൾക്കായി ഗവേഷണങ്ങൾ നടക്കുന്നതും ഇമാമിയുടെ ലബോറട്ടറിയിലാണ്.
നാടൻ പശുവിൽനിന്നുള്ള ഉൽപന്നങ്ങളുമായി വിപണിയിൽ മൽസരിക്കാൻ സംരംഭകര്‍ പലരുണ്ടെങ്കിലും എംജിപിയെ വ്യത്യസ്തമാക്കുന്നത് അന്യം നിൽക്കുന്ന നാടൻ പശു ജനുസുകളെ സംരക്ഷിക്കുകയെന്ന ദൗത്യമാണ്.
കർണാടകയിലെ ഷിമോഗ ജില്ലയിൽ ഹൊസനഗരത്തിലുള്ള രാമചന്ദ്രാപുരമഠത്തിൽ മഠാധിപതിയായ ശ്രീ ശ്രീ രാഘവേശ്വരഭാരതി മഹാസ്വാമികളുടെ നേതൃത്വത്തിൽ നാടൻ പശുക്കളുടെ സംരക്ഷണവും പാലിനും ചാണകത്തിനും മൂത്രത്തിനുമെല്ലാമുള്ള ഔഷധഗുണങ്ങൾ പ്രയോജനപ്പെടുത്തി ഗവ്യോൽപന്ന നിർമാണവും വർഷങ്ങളായി നടക്കുന്നുണ്ട്. മഠത്തിന്റെ ഭാഗമായുള്ള അമൃതധാരാ ഗോശാലയിൽ ഇന്ത്യയിൽ ശേഷിക്കുന്ന മുപ്പത്തിമൂന്ന് നാടൻ പശു ഇനങ്ങളെല്ലാം തന്നെ സംരക്ഷിക്കപ്പെടുന്നു. ഉൽപന്നങ്ങൾ കൂടുതൽ ജനകീയമാക്കാനും വിപണി നേടാനുമായാണ് സ്വാമികളുടെ ശിഷ്യർ ചേർന്ന് മാ ഗോ ഫൗണ്ടേഷനു കീഴിൽ 2011 ൽ മാ ഗോ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു തുടക്കമിട്ടത്. ബെംഗളൂരുവിലെ യശ്വന്ത്പുരയിലാണ് കമ്പനിയുടെ ആസ്ഥാനം.
മാ ഗോ ഫൗണ്ടേഷനു കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലായി ഒട്ടേറെ ഗോശാലകളുണ്ട്. ഓരോ ഗോശാലയിലും അതത് പ്രദേശത്തെ നാടൻ ഇനങ്ങളെയാണ് സംരക്ഷിക്കുന്നത്. കാസർകോട് പെർളയ്ക്കടുത്ത് ബജകൂഡ്‌ലുവിലെ ഗോശാലയിലുള്ളത് എഴുപതിലേറെ കാസർകോട് കുള്ളൻ പശുക്കൾ. ചാണകം, ഗോമൂത്രം എന്നിവയിൽനിന്നുള്ള ഉൽപന്നങ്ങളാണ് ഇവിടെ മുഖ്യമായും നിർമിക്കുന്നത്. കാസർകോട് പെരിയയിലാണ് കമ്പനിയുടെ കേരളത്തിലെ സോണൽ ഓഫിസ്. നാടൻ പശുവില്‍നിന്നുള്ള ഔഷധോൽപന്നങ്ങൾ ഉപയോഗിച്ചുള്ള ആയുർവേദ പഞ്ചഗവ്യ ചികിൽസയും ഇവിടെ നടക്കുന്നു. ബെംഗളൂരു നഗരത്തിൽ മാത്രം നൂറ്റിമൂന്ന് വിതരണക്കാരാണ് കമ്പനിക്കുള്ളത്. കേരളത്തിലും വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും എണ്ണം വർധിച്ചുവരുന്നതിനാൽ വിപണിയിൽ വന്‍ പ്രതീക്ഷകളുണ്ടെന്ന് ശിവപ്രസാദ്.
ഫോണ്‍ (ശിവപ്രസാദ്): 9745866130

No comments:
Post a Comment