മൃഗസംരക്ഷണ സംരംഭങ്ങൾക്ക് ബാങ്ക് വായ്പ
സ്വന്തമായി സ്ഥലമുള്ളതും ബാങ്കിന്റെ പരിധിയിൽ താമസിക്കുന്നതും മറ്റു ബാങ്കുകളിൽ കടബാധ്യതയില്ലാത്തതുമായ വ്യക്തിക്ക് തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്രമാണം ബാങ്കിൽ പണയപ്പെടുത്തിയോ ഈടു കൊടുത്തോ ബാങ്ക് വായ്പ കരസ്ഥമാക്കാം. ചിലപ്പോൾ ആൾജാമ്യം ആവശ്യപ്പെടാറുണ്ട്.
തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ ഒരു പ്രോജക്ട് റിപ്പോർട്ട് ബാങ്കിനു നൽകണം. നബാർഡ് കാലാകാലങ്ങളിൽ മാറ്റം വരുത്തുന്ന യൂണിറ്റ് കോസ്റ്റ് പരിഗണിച്ച് ഒരു പ്രോജക്ട് റിപ്പോർട്ട് ബാങ്കിനു നൽകേണ്ടതാണ്. ഒരു വെറ്ററിനറി ഡോക്ടറുടെ പക്കൽ നിന്നും പ്രോജക്ട് റിപ്പോർട്ട് ലഭിക്കും.
ബാങ്കിന്റെ പലിശ നിരക്ക് കാലാകാലങ്ങളിൽ മാറ്റം വരാറുണ്ട്. ബാങ്ക് വായ്പ സാധാരണയായി പലിശയടക്കം 5 വർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി.
മൃഗസംരക്ഷണ മേഖലയിൽ നിന്നും സംരംഭം തുടങ്ങി അധികം വൈകാതെ വരുമാനം ലഭിക്കുന്നതിനാൽ തിരിച്ചടവ് നേരത്തെ ആരംഭിക്കാം. സംരംഭങ്ങൾ ഇൻഷ്വർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഗ്രാമീണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നു വായ്പ ലഭിക്കും.
No comments:
Post a Comment