വരണ്ട കാലാവസ്ഥയിൽ മാത്രം വളരുന്ന പിസ്ത കായ്കൾ നമ്മുടെ മണ്ണിൽ പിടിക്കില്ലെന്ന വാദം പൊളിഞ്ഞു. കൊല്ലം കൂട്ടിക്കട ഗ്രീഷ്മം നഗർ 139ൽ നിസാറിന്റെ വീട്ടിലെ പറമ്പിലാണ് ഇറാൻ, അഫ്ഗാൻ രാജ്യങ്ങളിൽ വളരുന്ന പിസ്ത കായ്ച്ചു നിൽക്കുന്നത്. ഒട്ടേറെ ഒൗഷധഗുണമുള്ള കായാണു പിസ്തയുടേത്. കാഴ്ചയിൽ കൊക്കോ കായ്പോലെയിരിക്കും. ഇതിന്റെ തോടിനു നല്ല കട്ടിയാണ്. പല അറകളിലായാണു പിസ്ത കുരു കാണുന്നത്. വിളയുന്ന സമയത്തു കായുടെ തോട് തനിയെ പൊട്ടും.പച്ചയ്ക്കും ഉണക്കിയും പിസ്ത കായ് കഴിക്കാം. സാധാരണ കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കണ്ണാടി ഭരണികളിൽ ഉണങ്ങിയ ഫലങ്ങളുടെ കൂട്ടത്തിലാണു പിസ്തയുടെ സ്ഥാനം.
നിസാറിന്റെ വീട്ടിൽ വളർന്നുനിൽക്കുന്ന പിസ്ത കായ്കൾ...
കൊല്ലത്തെ നഴ്സറിയിൽ നിന്ന് അഞ്ചു വർഷം മുൻപാണു പിസ്ത തൈ ലഭിച്ചത്. കൃത്യമായ പരിചരണംമൂലമാണു പിസ്ത മരം മുഴുവൻ കായ്ക്കാൻ ഇടയാക്കിയതെന്നു നിസാർ സാക്ഷ്യപ്പെടുത്തുന്നു. വിറ്റാമിൻ എ, ഇ എന്നിവ പിസ്ത കായിൽ അടങ്ങിയിട്ടുണ്ടെന്നു വിദഗ്ധർ പറയുന്നു. മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലിന്റെ അളവു കുറയ്ക്കാനും എച്ച്ഡിഎൽ അളവ് ഉയർത്താനും പിസ്തായ്ക്കു കഴിവുണ്ടത്രെ. ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കാനും പിസ്ത സഹായകമാണ്.
No comments:
Post a Comment