എറണാകുളം ജില്ലയിലെ പൊക്കാളി പാടങ്ങളിൽ ഇക്കുറി വിളഞ്ഞതു നഷ്ടങ്ങളുടെ കണക്ക്. പൊക്കാളി കൃഷിക്കു ജില്ലയിൽ കടമക്കുടിയിലും തൊട്ടടുത്തുള്ള വരാപ്പുഴ, കോട്ടുവള്ളി പഞ്ചായത്തുകളിലുമാണു പൊക്കാളി കൃഷി വ്യാപകമായി നടത്തുന്നത്. കഴിഞ്ഞ രണ്ടു സീസണുകളെ അപേക്ഷിച്ച് ഇക്കുറി കൃഷിയിൽ വൻ തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്നു കടമക്കുടി പഞ്ചായത്ത് കൃഷി ഓഫിസർ ജോഷി ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വർഷം കടമക്കുടി പഞ്ചായത്തിൽ 140 ഹെക്ടർ പാടശേഖരങ്ങളിൽ പൊക്കാളി കൃഷി നടന്നിരുന്നു. ഇക്കുറി അത് 120 ഹെക്ടറായി ചുരുങ്ങി. തൊട്ടടുത്തുള്ള വരാപ്പുഴ പഞ്ചായത്തിൽ കഴിഞ്ഞ സീസണിൽ 80 ഹെക്ടറിലാണു കൃഷിയിറക്കിയത്. ഇക്കുറി കൂടുതൽ സ്ഥലത്തു കൃഷി ചെയ്തെങ്കിലും വിളവിന്റെ കാര്യത്തിൽ പിറകിലായി. കോട്ടുവള്ളി പഞ്ചായത്തിലും നഷ്ടങ്ങളുടെ കണക്കാണു കർഷകർക്കു പറയാനുള്ളത്.
കേന്ദ്ര സർക്കാരിന്റെ ഭൂസൂചിക സർട്ടിഫിക്കറ്റ് ലഭിച്ച പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുന്ന പൊക്കാളി വെള്ളത്തിലാണു വളർന്നു വിളയുന്നത്. ഇക്കുറി മഴ ചതിച്ചതു നഷ്ടങ്ങളുടെ പ്രധാന കാരണമായി. മഴ കുറഞ്ഞതോടെ നെല്ലു വളരാനുള്ള സാഹചര്യം കുറഞ്ഞു. പുഴ വെള്ളത്തിൽ ഉപ്പിന്റെ അംശം വർധിക്കുകയും, പാടങ്ങളിലേക്ക് ഉപ്പു കലർന്ന വെള്ളം കയറുകയും ചെയ്തതു വിളകൾ നശിക്കാൻ മറ്റൊരു കാരണമായി. ഇതിനു പുറമെ നെൽകതിരുകൾ തിന്നു തീർക്കുന്ന നെല്ലിക്കോഴികളുടെ ശല്യവും കൃഷിയെ ദോഷമായി ബാധിച്ചതായി വരാപ്പുഴ കൃഷി ഓഫിസർ സി.എസ്. ബിന്ദു പറഞ്ഞു.
നെല്ലിക്കോഴികൾ കടമക്കുടിയിലെ പാടങ്ങളിൽ വ്യാപകമായി കണ്ടുവരുന്നു. നിരനിരയായി പാടത്തിറങ്ങി നെൽകതിരുകൾ മുറിച്ചിട്ടു കടന്നു പോകുന്ന കോഴികൾ പലയിടങ്ങളിലും കൃഷി നശിപ്പിച്ചു. പൊക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ പല പദ്ധതികളും നടപ്പിലാക്കിയെങ്കിലും വിളവെടുപ്പിൽ കാര്യമായ മെച്ചമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 50 ഏക്കറോളം പാടത്തു പൊക്കാളി വിതച്ചിരുന്നു. എന്നാൽ അടുത്ത വർഷത്തേക്കുള്ള വിത്തിനുള്ള നെല്ലു മാത്രമാണു വിളവെടുപ്പിൽ ലഭിച്ചതെന്നു ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ പറഞ്ഞു.
ഗ്രാമിക എന്ന പേരിൽ ബാങ്ക് പുറത്തിറക്കിയ പൊക്കാളി അരിയുടെ വിപണനം ഉൗർജിതമായി നടക്കുന്നതിനിടയിൽ വിളവു കുറഞ്ഞതു ബാങ്കിനു തിരിച്ചടിയായി. പൊക്കാളിയുടെ സീസൺ അവസാനിക്കുന്നതോടെ അടുത്ത ആറു മാസത്തേക്കു പാടങ്ങളിൽ ചെമ്മീൻ–മൽസ്യ കൃഷിയാണു നടക്കേണ്ടത്. കൊയ്ത്തു കഴിഞ്ഞു ബാക്കി വരുന്ന പതിരും നെല്ലുമെല്ലാം പാടങ്ങളിൽ കിടക്കുന്നതു മൽസ്യങ്ങൾക്കു ഭക്ഷണമായി മാറും. ഇക്കുറി ഇതിനുള്ള സാധ്യത കുറവായതിൽ മൽസ്യ കർഷകരും ആശങ്കയിലാണ്.

No comments:
Post a Comment