നെൽവയൽ വാരാചരണം

ഇവിടെ കൃഷി ചെയ്യുന്ന 219 ഇനം നാടൻ നെല്ലിനങ്ങളിൽ 164 ഇനം കേരളത്തിന്റെ തനതു നെല്ലിനങ്ങളാണ്. ഇതിൽ വ്യത്യസ്ത നിറത്തിലുള്ള നെല്ലുകൾ, പായസത്തിനുള്ള നെല്ലുകൾ, ഔഷധഗുണമുള്ളവ, സുഗന്ധമുള്ളവ, വെള്ളക്കെട്ടിൽ വളരുന്നവ, മലനാട് ഇനങ്ങൾ, വെളളപ്പൊക്കത്തെ അതിജീവിക്കുന്നവ എന്നിവയുണ്ട്. തണലും സേവ് ഔർ റൈസ് ക്യാംപെയ്‌നും ചേർന്ന് മൂന്നാം തവണയാണ് നെൽവയല്‍ വാരാചരണം സംഘടിപ്പിക്കുന്നത്.
ഈ അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ 2016 ഒക്ടോബര്‍ 31 നു മുൻപ് തണൽ ഓഫീസുമായി ബന്ധപ്പെട്ട് സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന ദിവസം അറിയിക്കേണ്ടതാണ്. ഒരു ദിവസം ശരാശരി 30നും 60നും ഇടയ്ക്ക് ആളുകളെ മാത്രമേ ഇവിടം സന്ദർശിക്കാൻ അനുവദിക്കൂ. ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക്:
ലെനീഷ്: 9544329811, സനീഷ്: 9562678572
ഇ–മെയിൽ– Indianricecampaign@gmail.co
m
No comments:
Post a Comment