കപ്പളം നിലത്തു മാത്രമല്ല, ടെറസിനു മുകളിലും വിളയുമെന്നു തെളിയിച്ചിരിക്കുകയാണു കോട്ടയം പള്ളിക്കൂടം സ്കൂളിലെ മലയാളം അധ്യാപികയായ മഞ്ജു.
കോട്ടയം മാലം ഗോപുരം വീട്ടിൽ കൃഷ്ണന്റെ ഭാര്യയായ മഞ്ജു ടെറസിനു മുകളിലെ അടുക്കള പച്ചക്കറി തോട്ടത്തിലാണു കപ്പളം കൃഷിചെയ്തു വിളവെടുക്കുന്നത്.
പത്തു വർഷമായി അടുക്കളത്തോട്ട കൃഷി നടത്തുന്ന മഞ്ജു കപ്പളത്തിനു പുറമേ കറ്റാർവാഴ, വെറ്റിലക്കൊടി, കുരുമുളക് എന്നിവയും ടെറസിൽ കൃഷിചെയ്തു നേട്ടം കൊയ്തിട്ടുണ്ട്. കറ്റാർവാഴ അങ്ങാടിക്കടകളിൽ മരുന്ന് ആവശ്യത്തിനായി നൽകുകയും ചെയ്യുന്നു. റെഡ് ലേഡി ഇനത്തിൽപ്പെട്ട കപ്പളത്തിന്റെ തൈ കിട്ടിയതോടെ പരീക്ഷണാടിസ്ഥാനത്തിൽ ടെറസിൽ നടുകയായിരുന്നു. അധികം ഉയരം വരില്ലാത്ത ഇനമായ റെഡ് ലേഡി വേഗത്തിൽ കായ്ക്കുകയും ചെയ്തു. കയ്യെത്തും ഉയരത്തിൽ ഇവ പറിച്ചെടുക്കാം.

ടെറസിനു മുകളിലെ കപ്പളത്തിനരികെ മഞ്ജു...
ഇതിനൊപ്പം നാടൻ കപ്പളവും ടെറസിൽ കൃഷിചെയ്തു വിളവെടുക്കുന്നു. ടെറസിനു മുകളിൽ ഷീറ്റ് വിരിച്ചശേഷം മണ്ണിട്ടാണു പച്ചക്കറികളുൾപ്പെടെ ജൈവകൃഷി മഞ്ജു നടത്തുന്നത്.
No comments:
Post a Comment