ഇലവും മരുതുമല്ല, വരു പൂളക്കഥ പറയാം

കണ്ണെഴുതി പൊട്ടുതൊട്ടു പ്രിയപ്പെട്ടവനെ കാത്തിരിക്കുന്ന സുന്ദരിപ്പെണ്ണാണു കോഴിക്കോട് കോടഞ്ചേരി. പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ ഹരിത ആട ചുറ്റി നിൽക്കുന്ന കോടഞ്ചേരിയുടെ അലങ്കാരമാണ് പൂളവള്ളിയും പൂളപ്പാറയും. കുടിയേറ്റക്കാരനു പൂള അവന്റെ വിശപ്പിനു പരിഹാരം കണ്ട ആദ്യത്തെ ആഹാരങ്ങളിലൊന്നാണ്. പൂളയും കരനെല്ലും കുടിയേറ്റക്കാരന്റെ പൊക്കിൾക്കൊടിയിൽ ചുറ്റി വരിഞ്ഞു നിൽക്കുന്നു. കോടഞ്ചേരിയുടെ അതിർത്തി പഴമക്കാർ ശ്വാസം വിടാതെ പറയുന്നതു കേൾക്കണം. വടക്ക് ൈവത്തിരി താലൂക്കും, കിഴക്ക് ഇരുവഞ്ഞിപ്പുഴയും തെക്ക് ചാലിപ്പുഴയും പടിഞ്ഞാറ് ഇരുതുള്ളി പുഴയും.
കോട ചേരുന്നിടം കോടഞ്ചേരിയാണെങ്കിൽ അതിന്റെ ഇടനെഞ്ചിൽ നിൽക്കുന്ന സ്ഥലങ്ങളാണു പൂളവള്ളിയും പൂളപ്പാറയും. ശരീരത്തു പച്ചകുത്തി നിൽക്കുന്ന പരിഷ്കാരികളായ നാടുകൾ. കേട്ടറിഞ്ഞപ്പോൾ തന്നെ ഇവിടം കാണാൻ മനസ്സ് പെരുമ്പറകൊട്ടി. പൂളവള്ളി വയലും കരയും ഒക്കെ േചർന്നൊരു ഗ്രാമമാണ്. ഇവിടത്തെ വയലുകളിൽ കാട്ടുതാറാവുകൾ മുട്ടയിടാൻ എത്താറുണ്ട്. പാടത്ത് അവ മുട്ടയിട്ടു പോയാൽ നാട്ടിലെ വിരുതന്മാർ പാടത്തേക്കിറങ്ങും.
ഒരു മുട്ട ബാക്കി വച്ച് ബാക്കിയെല്ലാം കൊണ്ടുപോരും. ഒരു മുട്ട കണ്ടാൽ മതി ഇവിടം സുരക്ഷിതമാണെന്നു കരുതി പാവം കാട്ടുതാറാവുകൾ പിറ്റേന്നും പറന്നെത്തും. കുടിയേറാൻ വന്നവർ ആദ്യം കരനെല്ലും പൂളയും കൃഷി ചെയ്തു. തിരുവിതാംകൂറിൽ പൂളയ്ക്കു കപ്പ എന്നാണ് പറയുന്നത്. പക്ഷേ ഇന്നാട്ടുകാർ വിളിക്കുന്ന പേര് തന്നെ അവർ വിളിച്ചു. നാട്ടിൽ നിന്നു കൊണ്ടുവരുന്ന ജോലിക്കാർക്കും തങ്ങളുടെ കുടുംബത്തിനുമൊക്കെ പശിയടക്കാനുള്ള മാർഗമായിരുന്നു ഈ കൃഷി. കുറച്ചൊക്കെ കാട്ടാനകൾ നശിപ്പിച്ചാലും ബാക്കിയുണ്ടാകുമായിരുന്നു നെല്ലും പൂളയും.
ഇലവ് മരത്തിനെയാണു പൂള എന്നു സാധാരണയായി പണ്ടു വിളിച്ചിരുന്നത്. ഇന്നിപ്പോൾ ആ മരത്തിന് അങ്ങനൊരു േപര് പലരും മറന്നു പോയിരിക്കുന്നു. അന്നു പൂളക്കൃഷിക്കു പറ്റിയ ഇടം പൂളവള്ളിയായി. കൃഷി പണ്ടത്തെ അത്ര ഇല്ലെങ്കിലും പൂളവള്ളിക്കാർ ഇന്നും പൂള കൃഷി ചെയ്യാൻ മറക്കാറില്ല. കോടഞ്ചേരിയിൽ നിന്നു പൂളവള്ളിയിലേക്കു വന്നാൽ വലിയൊരു മരുതായിരുന്നു ഈ നാടെത്തി എന്ന് അറിയാനുള്ള അടയാളം. അന്ന് ഈ സ്ഥലത്തെ മരുതുംചോട് എന്നു വിളിച്ചിരുന്നു. ആ മരുത് ഇന്നു പഴയൊരു ഓർമയാണ്.
ഇവിടെ നിന്നു പൂളപ്പാറയിലേക്കായി യാത്ര. പൂളവള്ളിയോട് ചേർന്നു കിടക്കുന്ന സ്ഥലമാണു പൂളപ്പാറ. 1959ലാണ് ഈ സ്ഥലത്തിന് ഇങ്ങനൊരു പേര് വന്നത്. കുടിയേറ്റക്കാലത്ത് നിരന്ന പാറകൾ കണ്ട ജനത ഇവിടെ എങ്ങനെ കൃഷി നടത്തുമെന്നു ചോദിച്ച് അന്തം വിട്ടു നിന്നിരുന്നു. അവരുടെ ബുദ്ധിയിൽ പിന്നെ തെളിഞ്ഞതു മണ്ണായിരുന്നു. പാറയ്ക്കുമുകളിൽ മണ്ണ് നിരത്തി കൃഷി ചെയ്തു. നാട്ടിൽ ധാരാളമായി വിളഞ്ഞിരുന്ന പൂള അന്നത്തെ ആവശ്യം കഴിഞ്ഞും അധികമുണ്ടായിരുന്നു. അത് അരിഞ്ഞുണക്കാനായി തിരഞ്ഞെടുത്തത് ഈ നിരന്ന പാറകളായിരുന്നു. അങ്ങനെ ഇവിടം പൂളപ്പാറയായി.
എൺപത്തൊൻപതുകാരൻ കമ്പകക്കുഴി പുത്തൻപുരയിൽ നാരായണൻ ആ പേരു വന്ന കഥയൊക്കെ പറഞ്ഞു പൂളപ്പാറ നടന്നു കാണാനായി ക്ഷണിച്ചു. പാറകളെല്ലാം മണ്ണിനടിയിലായി. പാറപ്പുറം ഫലവൃക്ഷങ്ങളാലും നാട്ടുകൃഷികളാലും പച്ചവിരിച്ചു കിടക്കുന്നു. കണ്ണിനു കുളിർമയേകുന്ന കാഴ്ച. നാരായണന്റെ കൈവെള്ളയിൽ ഇന്നും അന്നും പ്രകൃതിയോടും കാടിനോടും കാട്ടുമൃഗങ്ങളോടും പോരാടിയതിന്റെ തഴമ്പുണ്ട്. കാലത്തിനു മായ്ക്കാൻ കഴിയാത്ത അധ്വാനത്തിന്റെ തഴമ്പ്.
കഴിഞ്ഞ 30 വർഷമായി പൂളക്കൃഷി നടത്തുന്ന കോടഞ്ചേരിക്കാരൻ ജോസ് വേളൂർ പൂളക്കൃഷിയുടെ വസന്തകാലം തിരിച്ചു വരുന്നതു സ്വപ്നം കാണുന്നു. 10 ക്വിന്റൽ വരെ വിളവെടുത്ത കാലം ജോസിന്റെ ഓർമയിലുണ്ട്. ഓമശേരിയിൽ പൂളപ്പൊയിൽ എന്നൊരു സ്ഥലമുണ്ട്. കോഴിക്കോടൊരു പൂളക്കടവുമുണ്ട്. പൂളയുമായി ബന്ധപ്പെട്ട പേരുകൾ കോഴിക്കോടിന്റെ ഗ്രാമാന്തരങ്ങളിൽ അങ്ങനെ പലതുണ്ട്. പഴയ കാലത്തിന്റെ സിന്ദൂരച്ചെപ്പ് പോലെ....
പൂളവള്ളിയും ചെമ്പുപാത്രവും
ഓടച്ചാർത്ത് പ്രകാരം ഉണിച്ചാമൻ കൂട്ടായി മരം വെട്ടി ഒഴിവാക്കിയ അയ്യായിരം ഏക്കർ സ്ഥലം 1942ൽ എരുമേലിക്കാരൻ ചെമ്പകത്തിങ്കൽ മത്തായി ഏക്കറിനു മൂന്നു രൂപ പ്രകാരം വാങ്ങി. ഇതിൽ 2500 ഏക്കർ സി.ഡി. മത്തായി ആൻഡ് കമ്പനി എന്ന പേരിൽ എസ്റ്റേറ്റ് റജിസ്റ്റർ ചെയ്തു. ആ എസ്റ്റേറിനു പേര് പൂളവള്ളി എസ്റ്റേറ്റ്. അവിടെയുണ്ടായിരുന്ന വീടിനും ഷെഡിനും പൂളവള്ളി ബംഗ്ലാവ് എന്ന പേരുമിട്ടു. എസ്റ്റേറ്റ് നിന്ന സ്ഥലമാണ് ഇന്നത്തെ പൂളവള്ളി. ഓടച്ചാർത്തു പ്രകാരം മരവും മുളയും മുറിച്ചു നീക്കുന്നതിനും അവ വലിച്ചു പുഴകളിൽ എത്തിക്കുന്നതിനും നൂറിൽ അധികം ആനകളും ധാരാളം പോത്തുകളും ഒട്ടേറെ തൊഴിലാളികളും വനാന്തരങ്ങളിൽ പണിയെടു
ത്ത

No comments:
Post a Comment