ഫാമിങ് കളേഴ്സ്

ജിമ്മും ആകാശും...
കണ്ണൂരിലെ കർഷക കുടുംബങ്ങളിൽനിന്ന് എൻജിനീയറിംഗ് പഠനത്തിനായി എറണാകുളത്തെത്തിയപ്പോഴാണ് ആകാശിനും ജിമ്മിനും നല്ല ഭക്ഷണത്തിന്റെ മൂല്യം മനസ്സിലായത്. കാർഷിക പശ്ചാത്തലവും സാങ്കേതികവിദ്യയിലെ സാമർഥ്യവും കൈമുതലായപ്പോൾ വിഷമില്ലാത്ത ഭക്ഷണം ഉൽപാദിപ്പിക്കുന്ന കർഷകർക്ക് സാങ്കേതികവിദ്യയുടെ പിന്തുണ നൽകാമെന്ന് ഇരുവരും ചിന്തിച്ചത് സ്വാഭാവികം. നഗരങ്ങളിലെ ഉപഭോക്താക്കളെയും നാട്ടിൻപുറങ്ങളിലെ ജൈവകർഷകരെയും ബന്ധിപ്പിക്കുന്ന ഫാമിങ് കളേഴ്സ് തുടങ്ങാനിടയായത് അങ്ങനെയാണ്.
വെബ്സൈറ്റിലൂടെയാണ് ഇവർ ജൈവ പച്ചക്കറികളുടെ ഓൺലൈൻ വ്യാപാരം നടത്തുന്നത്. തൽക്കാലം എറണാകുളം നഗരത്തിൽ മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആലുവ മുതൽ ഫോർട്ട് കൊച്ചി വരെയുള്ള 184 ഉപഭോക്താക്കളാണ് ആറുമാസം തികയാത്ത ഈ സംരംഭത്തിനുള്ളത്. ഇവർക്കുള്ള ജൈവ പച്ചക്കറികൾ എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും വീട്ടുപടിക്കലെത്തിക്കുകയാണ് ഫാമിങ് കളേഴ്സ് ചെയ്യുന്നത്. ഉപഭോക്താക്കളെ വരിക്കാരായി ചേർക്കുന്ന ബിസിനസ് മാതൃകയാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്. പ്രതിമാസം രണ്ടായിരം രൂപ മുതൽ 3500 രൂപ വരെയുള്ള എട്ടു സ്ലാബുകളിലാണ് വരിസംഖ്യ നൽകേണ്ടത്. തുകയ്ക്ക് ആനുപാതിക അളവിൽ ജൈവ പച്ചക്കറി ആഴ്ചയിൽ രണ്ടു തവണ വീതം വീട്ടിലെത്തിച്ചു തരും. നിശ്ചിത ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഒമ്പതു വരെയാണ് വിതരണം.
വായിക്കാം ഇ - കർഷകശ്രീ
സ്ഥിരമായി പച്ചക്കറി വാങ്ങുന്നതിനു കേരളത്തിലും പുറത്തുമായി 14 ജൈവകൃഷിയിടങ്ങളാണ് ഫാമിങ് കളേഴ്സ് കണ്ടെത്തിയിരിക്കുന്നത്. തുടക്കത്തിൽ ജൈവസാക്ഷ്യപത്രമുള്ള മൂന്ന് ഫാമുകളിൽ നിന്നു മാത്രമാണ് പച്ചക്കറി വാങ്ങിയിരുന്നത്. ഇപ്പോൾ ജൈവകർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവർക്ക് ജൈവസാക്ഷ്യപത്രം നേടിക്കൊടുക്കുന്നു. രണ്ടു രീതിയിലാണ് സംഭരണം. മുഴുവൻ പച്ചക്കറികളും വാങ്ങുന്ന രീതിയിൽ മുൻകൂട്ടി നിശ്ചയിച്ച വില നൽകുന്നു. കൃഷിക്കാരുമായി ചർച്ച ചെയ‍്താണ് ഈ വില നിശ്ചയിക്കുക. അതേസമയം വേണ്ട പച്ചക്കറികൾ മാത്രം വാങ്ങുമ്പോൾ വില നിശ്ചയിക്കാനുള്ള അധികാരം കൃഷിക്കാർക്കു വിട്ടുകൊടുക്കും. പൊതുവേ 20–30 ശതമാനം അധിക വില കൃഷിക്കാർക്കു നൽകാൻ കഴിയുന്നുണ്ട്. ഫാമുകളിൽനിന്നു ബസ്സിലും സ്വന്തം വാഹനത്തിലും ജൈവപച്ചക്കറികൾ കാക്കനാട്ടെ പാക്കിങ് കേന്ദ്രത്തിലെത്തിക്കും. അവിടെ തരംതിരിച്ച് കാർഡ്ബോർഡ് പെട്ടികളിലാക്കിയാണ് ഉപഭോക്താക്കൾക്കെത്തിക്കുന്നത്.
ഉയർന്ന വരുമാനമുള്ള കുടുംബങ്ങളായിരുന്നു തുടക്കത്തിൽ ലക്ഷ്യം. എന്നാൽ ഇപ്പോൾ സമൂഹത്തിന്റെ എല്ലാ ശ്രേണികളിൽ നിന്നും ഉപഭോക്താക്കളെ കിട്ടുന്നുണ്ട്.
ഫോൺ – 8891347241, 9745250949

No comments:
Post a Comment