പ്രതീക്ഷകൾ കൂപ്പുകുത്തി
കുരുമുളകു കർഷകർ

കുരുമുളകു വില ഒരാഴ്ചയ്ക്കുള്ളിൽ 50 രൂപ ഇടിഞ്ഞു. ഇതോടെ ഇടുക്കി ജില്ലയിലെ കുരുമുളകു കർഷകർ വൻ പ്രതിസന്ധിയിലായി. വില കൂപ്പുകുത്തുന്നതു കർഷകരെ ആശങ്കയിലാക്കുകയാണ്. എഴുന്നൂറിനു മുകളിൽ വിലയെത്തിയ കുരുമുളകിന്റെ ശനിയാഴ്ചത്തെ വിപണിവില 650 രൂപയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിലാണ് 50 രൂപയോളം ഇടിഞ്ഞത്.
ഒക്‌ടോബർ 31ന് 685 രൂപയായിരുന്ന ഉൽപന്നത്തിനാണ് അഞ്ചു ദിവസത്തിനിടെ 35 രൂപ കുറഞ്ഞത്. ദീപാവലി കഴിഞ്ഞതോടെ ആവശ്യക്കാർ കുറഞ്ഞതും വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങളിൽ വില കുറഞ്ഞുനിൽക്കുന്നതുമാണ് ഇടിവിനു കാരണമെന്നാണു കച്ചവടക്കാരുടെ വിലയിരുത്തൽ.
നിലവിൽ ആഭ്യന്തര ഉപയോക്താക്കൾ മാത്രമാണ് കുരുമുളക് വാങ്ങുന്നത്. ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഉത്തരേന്ത്യൻ വിപണിയിൽ ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. ഇത് വിപണിയെ കാര്യമായി ബാധിച്ചു. ആവശ്യക്കാർ കുറഞ്ഞതോടെ ഇറക്കുമതിയിലും കുറവുണ്ടായതായാണ് വിവരം. വിലയിൽ ഇനിയും കുറവുണ്ടാകുമെന്ന സൂചനയാണ് കച്ചവടക്കാർ നൽകുന്നത്. വിലയിടിവ് തുടരുന്നതിനാൽ കാര്യമായ തോതിൽ ഉൽപന്നം വിപണിയിലേക്ക് എത്താത്ത സ്ഥിതിയുമുണ്ട്. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ഉൽപന്നം സൂക്ഷിച്ചുവച്ചിരുന്ന കർഷകർക്ക് വിലയിടിവ് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇത്തവണയും കുരുമുളക് വില 700 കടന്നതിനാൽ വിലയിടിവിന് അധികം ആയുസ്സ് ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് കർഷകർ. അതിനാൽ ഉൽപന്നം വിറ്റഴിക്കാൻ ഇവർ വിമുഖത കാട്ടുന്നു. സീസൺ ആരംഭിക്കാൻ ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇടക്കാലത്ത് മെച്ചപ്പെട്ട വില ലഭിച്ചിരുന്നതിനാൽ ഭൂരിഭാഗം കർഷകരും ഉൽപന്നം വിറ്റഴിച്ചിരുന്നു. അതിനാൽ കാര്യമായ തോതിൽ ഉൽപന്നം ഇപ്പോൾ വിപണിയിലേക്ക് എത്തുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലും വിലയിടിവ് ഉണ്ടാകുന്നതാണ് ആശങ്കപ്പെടുത്തുന്നത്.
രണ്ടുമാസത്തിനുള്ളിൽ കുരുമുളക് വിളവെടുപ്പിനു തുടക്കമിടാനാകുമെന്നതിനാൽ വിലയിടിവ് തുടർന്നാൽ ചെറുകിട കർഷകർക്കായിരിക്കും കനത്ത ആഘാതമാകുന്നത്. മറ്റു വിളകളെല്ലാം വിലയിടിവ് നേരിടുമ്പോൾ കുരുമുളകായിരുന്നു ഏക ആശ്വാസം. അതിനാൽ വിളവെടുപ്പ് നടത്തിയാൽ ഉടൻ മെച്ചപ്പെട്ട വിലയ്ക്ക് ഉൽപന്നം വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
കാലാവസ്ഥാ വ്യതിയാനം കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുമ്പോൾ ഉൽപന്നത്തിന്റെ വിലയും ഇടിയുന്നത് കർഷകരെ കൂടുതൽ സമ്മർദത്തിലാക്കുന്നു. ആഗോളതലത്തിൽ ഉൽപാദനം കുറവാണെന്ന സൂചനയെ തുടർന്ന് വില ഉയർന്നത് പ്രതീക്ഷയ്ക്ക് വക നൽകിയിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴയിൽ കാര്യമായ കുറവ് ഉണ്ടായതും കുരുമുളക് തിരികൾ നാമ്പിടുന്ന സമയത്തെ കനത്ത ചൂടും ഉൽപാദനക്കുറവിന്റെ സൂചനകളാണ്.
ചെടികളിലുണ്ടായ തിരികളിൽ കുരുമുളക് മണികൾ വളരുന്നതിനു മുമ്പ് നശിക്കുകയായിരുന്നു. ചില തിരികളിൽ വിരലിൽ എണ്ണാവുന്ന കുരുമുളക് മണികൾ മാത്രമാണ് അവശേഷിക്കുന്നത്.
കുരുമുളക് തിരികൾ വ്യാപകമായി പൊഴിയുകയും ചെയ്തിരുന്നു. ഇത്തവണ ശക്തമായ വരൾച്ചയുണ്ടായാൽ അതും കൃഷിയെ കൂടുതൽ പ്രതികൂലമായി ബാധിക്കും.
താങ്ങുമരങ്ങൾ കേടുബാധമൂലം വ്യാപകമായി ഉണങ്ങിയതും കുരുമുളക് ചെടികളുടെ നാശത്തിന് വഴിയൊരുക്കിയിരുന്നു
.

No comments:
Post a Comment