റബർ: കൃഷിച്ചെലവു കുറച്ചആദായകരമാക്കും
റബർ ബോർഡ് ചെയർമാൻ എ. അജിത് കുമാർ IAS...
ടാപ്പിങ് ദിനങ്ങളുടെ എണ്ണം കുറച്ച് ഉൽപാദനച്ചെലവ് പരിമിതപ്പെടുത്തുന്ന തന്ത്രമായിരിക്കും ബോർഡ് കൃഷിക്കാരോട് നിർദേശിക്കുക. ഉത്തേജക ഔഷധം പുരട്ടി ആഴ്ചയിലൊരിക്കൽ ടാപ്പിങ് നടത്തിയാൽ ഉൽപാദനത്തിലും വരുമാനത്തിലും കുറവുണ്ടാകില്ലെന്നു ബോർഡിന്റെ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാൽ ടാപ്പിങ് തൊഴിലാളികൾക്കു സ്ഥിരം ജോലി ഉറപ്പാക്കണം. ഇതിനായി റബർ ഉൽപാദക സംഘങ്ങളുടെ (ആർപിഎസ്) ടാപ്പേഴ്സ് ബാങ്കുകൾ രൂപീകരിച്ചുതുടങ്ങുകയാണ്. എസ്റ്റേറ്റ് മാതൃകയിൽ വ്യത്യസ്ത തോട്ടങ്ങളിൽ നിയോഗിക്കുന്നതിനാൽ ടാപ്പറുടെ വരുമാനം കുറയാതെ തന്നെ ഉൽപാദനച്ചെലവ് കുറയ്ക്കാൻ ഉപകരിക്കും.
ശാസ്ത്രീയമായി ടാപ്പിങ് നടത്തിയാൽ പല തോട്ടങ്ങളിലും ഉൽപാദനം ഉയരും. ശരിയായ ടാപ്പിങ് പഠിപ്പിക്കുന്നതിന് ആർപിഎസ് അധിഷ്ഠിതമായ വലിയ കർമപദ്ധതി തയാറായിട്ടുണ്ട്. സ്കിൽ ഡവലപ്മെന്റ് മിഷനുമായി ചേർന്നുള്ള ഈ പരിശീലനം ഇതുവരെ നടന്ന ടാപ്പിങ് പരിശീലനങ്ങളിൽ നിന്നു വ്യത്യസ്തമായിരിക്കും. മൂന്നു ദിവസത്തെ ഹ്രസ്വകാല കോഴ്സും മുപ്പതു ദിവസത്തെ ദീർഘകാല കോഴ്സുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടാപ്പിങ്, സംസ്കരണം എന്നിങ്ങനെ എട്ടോളം ജോലികളിൽ മികവ് നൽകുന്ന ഈ പരിശീലനം വഴി ഉൽപാദനക്ഷമതയിലും വർധനയുണ്ടാകും. സംസ്ഥാനതലത്തിൽ റബർകൃഷി ആദായകരമാക്കുന്നതിനുള്ള പ്രധാന തന്ത്രങ്ങളിലൊന്ന് ആർപിഎസുകളെ ഇത്തരം നൈപുണ്യവികസനകേന്ദ്രങ്ങളായി മാറ്റുകയെന്നതായിരിക്കും.
ആർപിഎസുകൾതോറും പരിശീലനം കിട്ടിയ ടാപ്പർമാരുടെ സേവനം ഉറപ്പാകുന്നതോടെ ഇപ്പോൾ ടാപ്പിങ് മുടങ്ങിക്കിടക്കുന്ന 30 ശതമാനത്തോളം തോട്ടങ്ങളിൽ ഉൽപാദനം പുനരാരംഭിക്കാമെന്നാണ് പ്രതീക്ഷ. ഇത്തരം തോട്ടങ്ങളിലെ ടാപ്പിങ് ഏറ്റെടുത്ത് വരുമാനം കൃഷിക്കാർക്കു നൽകാൻ ആർപിഎസുകൾതോറും സംവിധാനമുണ്ടാക്കും. ഉടമകൾ സ്ഥലത്തില്ലാത്തതുമൂലവും മറ്റ് ജോലികളുള്ളതുകൊണ്ടും ഉപേക്ഷിക്കപ്പെട്ട റബർ തോട്ടങ്ങളിൽ ഈ രീതി ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. ടാപ്പർമാരുടെ അഭാവം, അശാസ്ത്രീയമായ ടാപ്പിങ്, താങ്ങാനാവാത്ത കൂലിച്ചെലവ് എന്നീ പ്രശ്നങ്ങൾക്കു പരിഹാരമേകുന്ന ടാപ്പർ ബാങ്കുകൾ മൊത്തത്തിൽ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിക്കാൻ ഇടയാക്കും. അധികമായി എന്തെങ്കിലും മുതൽ മുടക്കാതെയാണ് ഈ ഉൽപാദന വർധന.
കേരളത്തിൽ ഊന്നൽ നൽകാനുദ്ദേശിക്കുന്ന മറ്റൊരു മേഖല റബർ സംസ്കരണമാണ്. നിലവാരമുള്ള റബർ ഷീറ്റുകൾ ഉൽപാദിപ്പിക്കുന്നതിനു കൂടുതൽ പ്രാധാന്യം നല്‍കും. ഈ രംഗത്തെ ചില പുതിയ യന്ത്രസംവിധാനങ്ങൾ ഫലപ്രദമാണെന്ന് ഉറപ്പാക്കിയ ശേഷം കൃഷിക്കാർക്കിടയിൽ പ്രചരിപ്പിക്കും. ഇതിനുവേണ്ട സാമ്പത്തിക പിന്തുണ നൽകി സംസ്ഥാനത്തെമ്പാടും ആർഎസ്എസ് 4 ഗ്രേഡ് റബര്‍ ഷീറ്റിന്റെ ഉൽപാദനം വ്യാപകമാക്കിയാൽ ഇവിടുത്തെ കൃഷിക്കാർക്ക് ഉയർന്ന വില നേടാനാകും.
പല ആര്‍പിഎസുകളുടെയും പ്രവർത്തനം മന്ദീഭവിച്ച സ്ഥിതിയിൽ പുതിയ സമീപനം എത്രമാത്രം വിജയിക്കും?
ആർപിഎസുകള്‍ എല്ലായിടത്തും തളർന്നിട്ടില്ല. ഇനിയുള്ള ബോർഡ് പ്രവർത്തനങ്ങളിലെ പ്രധാന പങ്കാളി അവയായിരിക്കും. ഇതിനായി കേരളത്തിലെ 150 ഫീൽഡ് ഓഫീസുകൾക്കു കീഴിൽ 150 സജീവ ആർപിഎസുകളെ കണ്ടെത്തിക്കഴിഞ്ഞു. ഇത്തവണത്തെ തീവ്ര പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം തന്നെ ഒരു ആർപിഎസിൽ നടത്തിയത് പുതിയ ശൈലിയുടെ ഭാഗമായാണ്. റബർ കൃഷി ആദായകരമാക്കുന്നതിനു വിവിധ ആശയങ്ങൾ ഇത്തരം ആർപിഎസുകളിലൂടെ പൈലറ്റ് പദ്ധതിയായി നടപ്പാക്കിയ ശേഷമാവും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുക.
റബർ തോട്ടങ്ങളിലെ ഇടവിളക്കൃഷിക്ക് മികവുറ്റ മാതൃകകൾ സൃഷ്ടിക്കാൻ ഗവേഷണ വിഭാഗം വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ലല്ലോ?
അങ്ങനെയല്ല, ഇക്കാര്യത്തിൽ വ്യാപകമായ ഗവേഷണം നടന്നിട്ടുണ്ട്. ഇടവിളക്കൃഷിയുടെ ചില മാതൃകകൾ ചേത്തയ്ക്കലിലെ ബോർഡ് നഴ്സറിയിൽ തയാറാക്കിക്കഴിഞ്ഞു. ത്രിപുരയിൽപോലും ഇത്തരം ചില മാതൃകകള്‍ കാണുകയുണ്ടായി. കൊക്കോ, റബർ, വാഴ തുടങ്ങി പല വിളകൾ സംബന്ധിച്ചും പഠനം നടന്നിട്ടുണ്ട്. എന്നാൽ ഈ ആശയങ്ങൾ അടുത്ത ഘട്ടത്തിൽ മാത്രമേ നടപ്പാക്കുകയുള്ളൂ. അപ്പോൾ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടും. ഏതായാലും റബർതോട്ടങ്ങളിലെ ഇടവിളക്കൃഷിക്ക് പ്രത്യേക പദ്ധതി വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഓരോ ജില്ലയ്ക്കും യോജ്യമായ ഇടവിളക്കൃഷി അതിന്റെ സാമ്പത്തികചിത്രം ഉൾപ്പെടെ നൽകാനാണ് ശ്രമിക്കുന്നത്.
റബർക്കൃഷി സംബന്ധിച്ച് ബോർഡിന് ഇതുവരെയുണ്ടായിരുന്ന സമീപനത്തിൽ പൊതുവേ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ?
റബർ കൃഷിയോടുള്ള കേന്ദ്രസർക്കാരിന്റെയും ബോർഡിന്റെയും സമീപനത്തിലും തന്ത്രത്തിലും മാറ്റമില്ല. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുക എന്നതു തന്നെയാണ് ബോർഡിന്റെ പ്രധാന ദൗത്യം. ഉൽപാദനത്തിനു പ്രാധാന്യം കുറഞ്ഞെന്ന നിലപാട് കേന്ദ്രസർക്കാരിനില്ല. തന്ത്രപ്രാധാന്യമുള്ള ഉൽപന്നമെന്ന നിലയിൽ പരമാവധി ഉൽപാദനം വേണമെന്നു തന്നെയാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ ആശങ്കയുള്ളതുകൊണ്ടാണല്ലോ ഉൽപാദനക്ഷമതയ്ക്കും ഉൽപാദനത്തിനും മുൻഗണന കിട്ടിയത്. ഇതു നടപ്പാക്കുന്നതിനു ചെയർമാൻ എന്ന നിലയിൽ ഞാൻ സ്വീകരിച്ച തന്ത്രം മാത്രമാണ് സംസ്ഥാനംതോറുമുള്ള വ്യത്യസ്ത സമീപനങ്ങൾ.
പക്ഷേ മൂന്നു വർഷം കൊണ്ട് ബോർഡിന്റെ ബജറ്റ് വിഹിതം ഗണ്യമായി കുറഞ്ഞു. ഓഫിസ് പ്രവർത്തനങ്ങളെയും കൃഷിക്കാർക്കുള്ള ആനുകൂല്യങ്ങളെയും ബാധിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. സമീപനത്തിലുള്ള മാറ്റം തന്നെയല്ലേ ഇത്?
ഓഫിസുകൾ നിർത്തുന്നെന്ന വാർത്ത തെറ്റായിരുന്നു. മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് നിർത്തലാക്കലല്ലല്ലോ. ബജറ്റ് വിഹിതത്തിലെ കുറവ് എല്ലാ ബോർഡുകൾക്കും ഉണ്ടായിട്ടുണ്ട്. റബറിനോടുള്ള സമീപനത്തിലെ മാറ്റം മൂലമല്ല ഇത്. ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് സ്വയം പുന:ക്രമീകരിക്കാൻ ബോർഡിനു കഴിയണം.

ടാപ്പേഴ്സ് ബാങ്ക് വന്നതുകൊണ്ടുമാത്രം നഷ്ടപ്പെട്ട തോട്ടങ്ങൾ തിരിച്ചു പിടിക്കാനാകുമോ. വിലയില്ലാത്തതുകൊണ്ടാണ് ടാപ്പിങ് മുടങ്ങിയതെന്ന സത്യം കാണാതിരിക്കാൻ സാധിക്കുമോ?
റബർതോട്ടങ്ങളിൽ 20 ശതമാനത്തിലേറെ ടാപ്പിങ് മുടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ മറ്റാവശ്യങ്ങൾക്കായി വെട്ടിമാറ്റപ്പെട്ട തോട്ടങ്ങൾ തീരെ കുറവാണ്. ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളുടെ ഉടമകൾക്ക് ആദായം നേടിക്കൊടുക്കാൻ ടാപ്പേഴ്സ് ബാങ്കുകൾക്കു കഴിഞ്ഞാൽ അവിടെ ഉൽപാദനം പുനരാരംഭിക്കും. പ്രത്യേകം ഒരാളെ നിയോഗിച്ച് കൂലി നൽകാനുള്ള വരുമാനവും സാഹചര്യവും ഇല്ലാത്തതുകൊണ്ടാണ് പലരും ടാപ്പിങ് മുടക്കുന്നത്. ഇത്തരം തോട്ടങ്ങൾ ആർപിഎസുകളിലൂടെ ഏറ്റെടുത്ത് ടാപ്പ് ചെയ്യുകയും വരുമാനം കൃഷിക്കാരനു കൈമാറുകയും ചെയ്യുന്ന സംവിധാനമാണ് വരുന്നത്. ടാപ്പിങ് മുടങ്ങി വരുമാനമില്ലാതെ കിടക്കുന്ന തോട്ടങ്ങളുടെ ഉടമകൾക്ക് ഈ രീതി സ്വീകാര്യമാവാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. മാറുന്ന സാഹചര്യങ്ങൾക്കനുസൃതമായി കൃഷിരീതികളിൽ മാറ്റം വരുത്താതിരുന്നതാണ് കേരളത്തിലെ റബർകൃഷിക്കു വിനയായത്.
റബർകൃഷിക്കാരെ ഇങ്ങനൊരു മാറ്റത്തിലേക്കു നേരത്തേ തന്നെ കൊണ്ടുവരേണ്ടിയിരുന്നത് ബോർഡിന്റെ കൂടി ചുമതലയായിരുന്നില്ലേ?
ചില അടിസ്ഥാനപ്രശ്നങ്ങൾ ഇതിനു പിന്നിലുണ്ട്. സബ്സിഡി വിതരണത്തിനുള്ള ഭരണസംവിധാനമായി ബോർഡ് മാറിയതാണ് പ്രധാന കാരണം. ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളിൽപോലും ഇത് പ്രകടമാണ്. സബ്സിഡി ഇൻസ്പെക്ഷനുകൾ മാത്രമായിരുന്നു പലരുടെയും മുഖ്യപ്രവർത്തനം. സ്വന്തം മേഖലയിൽ വിതരണം ചെയ്ത സബ്സിഡി തുകയുടെ വിശദാംശങ്ങളും അതു സംബന്ധിച്ച രേഖകളും അവരുടെ പക്കലുണ്ടാവും. എന്നാൽ അവിടുത്തെ ഉൽപാദനവും ഉൽപാദനക്ഷമതയും എത്രയെന്നു നിശ്ചയമുണ്ടാവില്ല. അതുകൊണ്ടു തന്നെ സബ്സിഡി വിതരണ സ്ഥാപനമായി കൃഷിക്കാർ ബോർഡിനെ കണ്ടു. ഇതു മാറി ആദായകരമായി റബർകൃഷി നടത്താനുള്ള നൈപുണ്യം പകർന്നു നൽകുന്ന കേന്ദ്രങ്ങളായി ആർപിഎസുകളെയും ബോർഡിനെ തന്നെയും ഉയർത്താനായിരിക്കും ഇനി ശ്രമിക്കുക.
പുതുക്കൃഷിക്കും ആവർത്തനക്കൃഷിക്കും നൽകിവന്ന സബ്സിഡി തുടരുമോ. വർധിപ്പിക്കാൻ സാധ്യതയുണ്ടോ?
കേന്ദസർക്കാർ കൂടുതൽ ഫണ്ട് തന്നാൽ മാത്രമേ ഇനി സബ്സിഡി നൽകാനാവൂ. ഇതിനു ശുപാർശ നൽകിയിട്ടുണ്ട്. ഫണ്ട് ചെലവഴിക്കപ്പെടുന്ന മുറയ്ക്ക് സപ്ലിമെന്ററി അനുവദിക്കുമ്പോൾ മാത്രമാണ് ഇനി ഫണ്ട് ലഭിക്കുക. അല്ലാതെ നിവേദനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കേന്ദ്രസർക്കാര്‍ അധിക തുക അനുവദിക്കാറില്ല. കുടിശിക വളരെ ചെറിയ തുക മാത്രമാണ്. സബ്സിഡി കൃഷിച്ചെലവിന്റെ ചെറിയ ഒരു ഭാഗം മാത്രമായി കുറഞ്ഞിട്ടു നാളുകളായി. അതു പ്രതീക്ഷിച്ചല്ലല്ലോ ആളുകൾ റബർകൃഷിക്കിറങ്ങുന്നത്. എല്ലാ മേഖലയിലും സബ്സിഡി ഇല്ലാതാവുമ്പോൾ റബറിനു മാത്രമായി സബ്സിഡി വർധിക്കുമോ.
നാമമാത്ര സബ്സിഡി നൽകുന്നതിനു പകരം മറ്റെന്തെങ്കിലും നിർദേശമുണ്ടോ?
പലിശ കുറഞ്ഞ മൃദുവായ്പാ പദ്ധതികളുമായി റബർകൃഷിയെ ബന്ധിപ്പിക്കുകയാണ് ഏറ്റവും ഉചിതമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ത്രിപുരയിലെ മുഖ്യമന്ത്രിയുമായി ഇങ്ങനെയൊരു ചിന്ത ഞാൻ പങ്കുവയ്ക്കുകയും ചെയ്തു. ഒരു ബിസിനസ് മോഡൽ ഇതിനായി സൃഷ്ടിക്കാമെന്നാണ് ത്രിപുര സർക്കാർ പറഞ്ഞിരിക്കുന്നത്. ഇതിലെ പ്രധാന ഘടകം മൃദുവായ്പകളായിരിക്കും.
റബർ ഗവേഷണകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ഫണ്ടില്ലാതെ മരവിച്ചിരിക്കുകയാണെന്നാണ് കേൾക്കുന്നത്?
ഇപ്പോൾ അവരുടെ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. അതേസമയം ഗവേഷണ വിഭാഗത്തിന്റെ മുൻഗണനകൾ മാറേണ്ടതുണ്ട്. റബറിന്റെ ചരിത്രപ്രാധാന്യം മുതൽ ജനിതകമാറ്റം വരെ ഗവേഷണ വിഷയമാക്കാം. എന്നാൽ കൃഷിക്കാരനെ കേന്ദ്രീകരിച്ചുള്ള ഗവേഷണമാണ് നമുക്കാവശ്യം. റബർകൃഷി എങ്ങനെ കൂടുതൽ ആദായകരമാക്കാം, രോഗകീടബാധകളുടെ പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. അങ്ങനെ മാറാൻ ശ്രമിച്ചപ്പോഴാണ് ഇടവിളക്കൃഷി പോലുള്ള ആശയങ്ങൾ ഷെൽഫിൽനിന്നു പുറത്തു വന്നത്.
റബർ ബോർഡിനു കീഴിലുള്ള കമ്പനികളുടെ അവസ്ഥയെന്താണ്. അവ പ്രതിസന്ധിയിലാണോ?
കമ്പനികളുടെ ലാഭക്ഷമത അവയുടെ മാനേജ്മെന്റ് മികവനുസരിച്ചാണ്. വളരെ മികവ് പ്രകടിപ്പിച്ച മണിമലയാർ റബേഴ്സ് പോലുള്ള കമ്പനികൾ നമുക്കുമുണ്ട്. സമാനസാഹചര്യത്തിൽ മോശം പ്രകടനം നടത്തിയവരുമുണ്ട്. നല്ല പ്രകടനം നടത്തിയവർക്ക് പ്രോത്സാഹനം നൽകുകതന്നെ ചെയ്യും. അതേസമയം നഷ്ടത്തിലായവരെ എന്നും ബോർഡ് സംരക്ഷിക്കുമെന്നും പ്രതീക്ഷിക്കരുത്. ഓരോ വർഷവും കോടികൾ ചോദിച്ചു വാങ്ങാമെന്നാണ് അവർ കരുതരുത്. വളരെയധികം പണം ഇത്തരം കമ്പനികൾക്കായി ഇതിനകം ചെലവാക്കിക്കഴിഞ്ഞു. പൊതുവേ ട്രേഡിങ് കമ്പനികളാണ് മികച്ച പ്രകടനം നടത്തിയിരിക്കുന്നത്
.

No comments:
Post a Comment