Thursday, 10 November 2016

പാലൂരിൽ സൂര്യകാന്തിപ്പാടങ്ങൾ പൂവണിഞ്ഞു


sunflower-garden

മലപ്പുറം പാലൂരിൽ സൂര്യകാന്തിപ്പാടങ്ങൾ പൂവണിഞ്ഞു. അത്യുൽപാദന ശേഷിയുള്ള പുതിയ നെൽവിത്ത് വികസിപ്പിച്ചെടുത്ത് ശ്രദ്ധ നേടിയ കാർഷിക ഗവേഷകൻ തിരുനാരായണപുരം ചോലപ്പറമ്പത്ത് ശശിധരന്റെ വയലിലാണ് സൂര്യകാന്തിയുടെ പൊൻതിളക്കം. ഒരേക്കർ സ്ഥലത്താണ് സൂര്യകാന്തി പൂവിട്ടു നിൽക്കുന്നത്. പാലൂരിലെ മറ്റൊരു കർഷകനായ സുകുമാരൻ കഴിഞ്ഞ വർഷം പാലൂർ പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സൂര്യകാന്തി കൃഷിയിറക്കി ശ്രദ്ധേയനായിരുന്നു.

ഇത്തവണ ഹൈദരാബാദിൽനിന്നാണ് നല്ലയിനം സൂര്യകാന്തി വിത്ത് എത്തിച്ചത്. മൂന്നു മാസംകൊണ്ട് വിളവെടുക്കാവുന്ന ഇനമാണ് ഇത്. സൂര്യകാന്തി എണ്ണ ഉൽപാദിപ്പിക്കുന്ന തൃശൂരിലെ സ്ഥാപനവുമായി വിപണനം സംബന്ധിച്ച് ധാരണയിലെത്തിയതായി ശശിധരൻ പറഞ്ഞു.

സൂര്യകാന്തിപ്പാടങ്ങൾ കാണാൻ പാലൂർ പാടത്ത് സന്ദർശകരേറെയെത്തുന്നുണ്ട്. ഇതിനു പുറമേ നെല്ലും പച്ചക്കറികളുമായി നാലേക്കർ സ്ഥലത്ത് ഇദ്ദേഹം കൃഷിയിറക്കിയിട്ടുണ്ട്.

No comments:

Post a Comment