സൂക്ഷ്മ മൂലക
പ്രദർശനത്തോട്ടമൊരുക്കാൻ
പദ്ധതി

തിരുവനന്തപുരത്ത് കൃഷി ബിസിനസ് കേന്ദ്ര
വി.എഫ്.പി.സി.കെയുടെ ആഭിമുഖ്യത്തിൽ ആനയറ വേള്‍ഡ് മാർക്കറ്റിൽ കൃഷി ബിസിനസ് കേന്ദ്ര പ്രവർത്തനമാരംഭിച്ചു. പച്ചക്കറി വിത്ത്, തൈകൾ, ഫലവർഗത്തൈ ഗ്രാഫ്റ്റ്, മാവ്, റമ്പുട്ടാൻ, പുലോസാൻ, ദുരിയാൻ, സ്യൂഡോമോണാസ്, ട്രൈക്കോഡർമ, ഗ്രോബാഗ്, ടിഷ്യുകൾച്ചര്‍ വാഴ, നേന്ത്രൻ കന്ന് തുടങ്ങിയവ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8281635530
മില്‍ക്ക് ഷെഡ് വികസന പദ്ധതി
സംസ്ഥാനത്തെ ഉത്പാദനക്ഷമതയുള്ള കറവപ്പശുക്കളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ എണ്ണം നിലനിർത്തുന്നതിനും പാലുൽപാദനം വര്‍ദ്ധിപ്പിക്കുന്നതിനും ക്ഷീരവികസന വകുപ്പ് മിൽക്ക്ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം നടപ്പാക്കുന്നു. ഇതിന് 38.92 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഇന്റഗ്രേറ്റഡ് ഡയറി ഡെവലപ്മെന്റ് പദ്ധതി നടപ്പിലാക്കും. ഒരു പശു യൂണിറ്റ്, 2 പശു യൂണിറ്റ്, 5 പശുക്കളുടെ യൂണിറ്റ്, 10 പശുക്കളുടെ യൂണിറ്റ്, 5 കിടാരികളുടെ യൂണിറ്റ്, 10 കിടാരികളുടെ യൂണിറ്റ്, വിമെൻ ക്യാറ്റിൽ കെയർ പ്രോഗ്രാം, ക്ഷീരകർഷകർക്കുള്ള ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നവീകരണം, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതി എന്നിവ നടപ്പാക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടുക.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കൃഷിപദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
നെൽകൃഷിക്ക് കൂലിച്ചെലവ്, കുടുംബശ്രീ യൂണിറ്റുകളുടെ പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ്, പട്ടികജാതി / വർഗ വിഭാഗത്തിൽപെട്ടവരുടെ കുടുംബശ്രീ യൂണിറ്റുകൾ നടത്തുന്ന പച്ചക്കറി കൃഷി. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ 20.11.2016 മുമ്പ് കൃഷിഭവൻ മുഖേന പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഓഫീസിൽ ലഭിക്കണം. പദ്ധതിയുടെ വിശദാംശങ്ങളും മാതൃകാ ഫോറങ്ങളും ജില്ലയിലെ എല്ലാ കൃഷി ഭവനിലും ലഭിക്കും
.
No comments:
Post a Comment