Tuesday, 8 November 2016

കുളിർകാലത്തിന്റെ 

സൂചനയായി

 ആകാശവെള്ളരിപ്പൂവുകൾ

akasha-vellari-giant-granadilla
ആകാശവെള്ളരിപ്പൂവ്...

ആർദ്രമായ കുളിർകാലത്തിന്റെ സൂചനയെന്നോണം ഇടുക്കിയിൽ അപൂർ‌വമായി ആകാശവെള്ളരികൾ പൂവിട്ടു. പാഷൻ ഫ്രൂട്ട് ഇനങ്ങളിലെ നിത്യസുന്ദരിയാണ് ആകാശവെള്ളരി. മൂന്നു ലോകങ്ങളിലുമില്ലാത്ത പൂക്കൾ കൊണ്ട് ഇന്ദ്രസദസ്സ് അലങ്കരിക്കണമെന്നാവശ്യപ്പെട്ട ഇന്ദ്രനു ബ്രഹ്മാവ് സൃഷ്ടിച്ചു നൽകിയതാണ് ഏറെ വ്യത്യസ്തവും സുന്ദരവുമായ ആകാശവെള്ളരിപ്പൂക്കൾ എന്നാണ് ഐതിഹ്യം. ഇന്ദ്രലോകത്തു മാത്രം പൂവിട്ടിരുന്നതിനാലാണത്രേ ആകാശവെള്ളരിയെന്ന പേര് ഇൗ സസ്യത്തിനു ലഭിച്ചത്.

വയലറ്റ് നിറത്തിലുള്ള അനേകം തൊങ്ങലുകൾക്കുള്ളിൽ നക്ഷത്രം പോലെയുള്ള ചെറുപൂവുകളാണ് ആകാശവെള്ളരിപ്പൂവിന്റെ മനോഹാരിത കൂട്ടുന്നത്. മഞ്ഞുകാലത്ത് പൂവിടുകയും മാർച്ച്, ഏപ്രിൽ മാസത്തോടെ പഴം പാകമാവുകയും ചെയ്യും. പാഷൻ ഫ്രൂട്ട് പോലെ തന്നെ വള്ളിപ്പടർപ്പുകളായി വളരുന്ന ആകാശവെള്ളരിയുടെ പഴത്തിന് ചവർ‌പ്പു കലർന്ന മധുരമാണ്.

പഴത്തേക്കാൾ പൂവിന്റെ സൗന്ദര്യമാണു മറ്റു ചെടികളിൽ നിന്ന്‌ ആകാശവെള്ളരിയെ വ്യത്യസ്തമാക്കുന്നത്. ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ആകാശവെള്ളരികൾ കാണപ്പെടുന്നത്. ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ അസുഖങ്ങൾക്കു പ്രതിരോധമരുന്നായി ആകാശവെള്ളരി പഴം ഉപയോഗിച്ചിരുന്നു. രക്തത്തിലെ കൗണ്ട് കൂട്ടാൻ കഴിയുന്നതിനാൽ ആകാശവെള്ളരി പഴം രോഗവിമുക്തിക്കായും ഉപയോഗിക്കുന്നു
.

No comments:

Post a Comment