രോഗശാന്തിക്ക് ഉദ്യാനഭംഗി

വീടിനോടോ സ്ഥാപനത്തോടോ ചേര്‍ന്നുള്ള ഉദ്യാനം അലങ്കാരമാകുന്നതിനൊപ്പം മാനസിക ദൗർബല്യമുൾപ്പെടെ പല രോഗങ്ങൾക്കും ശമനം നൽകുന്ന മരുന്നായും ഉപകരിക്കുന്നു. ഗാർഡൻ തെറപ്പി അഥവാ ഹോർട്ടികൾച്ചർ തെറപ്പി എന്ന ഈ ചികിൽസാരീതിയിൽ ഇത്തരം ഉദ്യാനം അറിയപ്പെടുന്നതു ഹീലിങ് ഗാർഡൻ എന്നാണ്. ഒരു പരിധിവരെ മരുന്നുകൾ ഒഴിവാക്കി രോഗശമനത്തിനു പ്രകൃതിദത്ത ഔഷധമായാണ് ആധുനിക ലോകം ഗാർഡൻ തെറപ്പിയെ കാണുന്നത്.
മാനസികാരോഗ്യകേന്ദ്രത്തിലും വൃദ്ധമന്ദിരത്തിലും ആശുപത്രികളോടു ചേർന്നു തയാറാക്കുന്ന ഉദ്യാനത്തിനു രോഗശമനം, മാനസികോല്ലാസം, സഹകരണ മനോഭാവം വളർത്തൽ തുടങ്ങി വിവിധ ലക്ഷ്യങ്ങളുണ്ട്. വീടുകളിൽ ഒറ്റപ്പെടലിന്റെ വിരസതയുളവാക്കുന്ന വിഷാദരോഗം ഒഴിവാക്കാൻ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് പൂന്തോട്ട പരിപാലനം. ദുശ്ശീലങ്ങൾക്ക് അടിമയായവരെ അവയിൽ നിന്നു മോചിപ്പിക്കാനുള്ള മാർഗമായും ഉദ്യാന പരിപാലനത്തെ ഉപയോഗപ്പെടുത്തിവരുന്നു.
ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21
ഫോൺ: 94470 02211
Email: jacobkunthara123@gmail.com
No comments:
Post a Comment