തേനുത്സവം 2016

ഹോർട്ടികൾച്ചർ മിഷൻ- കേരള ഫെഡറേഷൻ ഓഫ് ഇൻഡിജീനസ് എപ്പിക്കൾച്ചറിസ്റ്റ്, കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ്, ഹോർട്ടികോർപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബർ 12, 13, 14 തീയതികളിൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ തേനുത്സവം 2016 സംഘടിപ്പിക്കുന്നു. കാർഷിക വികസന കർഷകക്ഷേമ വകുപ്പു മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. തേനുത്സവത്തിന്റെ ഭാഗമായി തേനീച്ച കർഷക സംഗമം, പരിശീലന പരിപാടികൾ, മുഖാമുഖം, വിവിധതരം തേൻ/തേനുൽപന്നങ്ങൾ എന്നിവയുടെ പ്രദർശനം, വിൽപന തുടങ്ങിയവ ഉണ്ടായിരിക്കും.
കർഷകർക്ക് പരിശീലന പരിപാടി
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന RATTC - യിൽ കൂൺകൃഷി, കാർഷികയന്ത്രവൽക്കരണം, കാർഷിക മേഖലയിലെ നൂതനരീതികൾ, സംയോജിതകൃഷിരീതികൾ, സുരക്ഷിതഭക്ഷ്യോൽപാദനം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്കായി 2-3 ദിവസം ദൈർഘ്യമുളള സൗജന്യപരിശീലന പരിപാടികൾ ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുന്നതാണ്. താൽപര്യമുളള കർഷകർ RATTC ഡെപ്യൂട്ടി ഡയറക്ടറുമായി 0471-2413622 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
പശു ലേലം
കുരിയോട്ടുമല ബ്രീഡിംഗ് ഫാമിലെ ഉൽപാദനക്ഷമത കുറഞ്ഞതും ആദായകരമല്ലാത്തതുമായ 25 പശുക്കളെ ഡിസംബർ 20-ാം തീയതി രാവിലെ 9 മണിക്ക് ഫാം പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2000/- രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ്. ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ആളിന്റെ പേർക്ക് ലേലം ഉറപ്പിക്കുന്നതും, ലേലം സ്ഥിരപ്പെടുത്തി ലഭിച്ച ആൾ ലേല തുക അപ്പോൾ തന്നെ കെട്ടിവച്ച് രസീത് വാങ്ങേണ്ടതും പശുക്കളെ കൊണ്ടുപോകേണ്ടതുമാണ്. സർക്കാർ ലേല സംബന്ധമായ എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണെന്ന് ഫാം സൂപ്രണ്ട് അറിയിച്ചു.
പരിശീലനം
റബർ ബോർഡ് നടീൽവസ്തുക്കളെക്കുറിച്ചും പുതിയ റബറിനങ്ങളെക്കുറിച്ചും ഡിസംബർ 14-ാം തീയതി നടത്താൻ നിശ്ചയിച്ചിരുന്ന പരിശീലനം ഈ മാസം 20-ാം തീയതിയിലേക്ക് മാറ്റിവച്ചതായി അറിയിക്കുന്നു. പരിശീലന ഫീസ് 400 രൂപ, പട്ടികജാതി-പട്ടിവർഗത്തിൽപ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ റബറുൽപാദനസംഘത്തിൽ അംഗങ്ങളായിട്ടുളളവർക്ക് അംഗത്വ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2351313, 2353127 എന്ന നമ്പറിലേയ്ക്ക് ബന്ധപ്പെടാവുന്നതാണ്
.
No comments:
Post a Comment