
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, നടുവട്ടത്തുളള (വായനശാല ബസ്സ്റ്റോപ്പ്) കേരളസർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുള്ള ക്ഷീരകർഷകർക്ക് പത്തു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവൽക്കരണം എന്നീ വിഷയങ്ങളിൽ 2016 ഡിസംബർ 13 മുതൽ 23 വരെയാണ് പരിശീലനം. പേഡ, ബർഫി, മിൽക്ക് ചോക്ലേറ്റ്, പനീർ, തൈര്, ഐസ്ക്രീം, ഗുലാബ് ജാമുൻ തുടങ്ങി 20ഓളം നാടൻ പാലുൽപന്നങ്ങളുടെ നിർമ്മാണം പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കുവാൻ താൽപര്യമുളളവർ 13/12/2016 ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ എത്തേണ്ടതാണ്. റജിസ്ട്രേഷൻ ഫീസ് 115/- രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0495 2414579 എന്ന ഫോൺ നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സർവ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു.
തൈകൾ വിൽപനയ്ക്ക്
തിക്കോടി തെങ്ങിൻതൈ വളർത്തുകേന്ദ്രത്തിൽ ഗുണമേൻമയുളള കുറിയ ഇനം തെങ്ങിൻ തൈകൾ, ശീതകാല പച്ചക്കറി തൈകളായ കാബേജ്, കോളിഫ്ളവർ, കാരറ്റ് തൈകൾ മുതലായവ വിൽപ്പനയ്ക്ക് തയാറായിട്ടുണ്ട്. ആവശ്യമുളള കർഷകർ ഓഫീസിൽനിന്നും തൈകൾ വാങ്ങേണ്ടതാണെന്ന് തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിക്കുന്നു.
No comments:
Post a Comment