ആഹ്ലാദം ആരോഗ്യം

ഷൈജു ജോസഫ് കാനാട്ട്...
ലാൻഡ്സ്കേപ്പിങ്ങിൽ ഒട്ടേറെ പുതുമകൾ ഉണ്ടാകുന്നുവെങ്കിലും പുൽത്തകിടി എന്നും മലയാളിക്ക് ഏറെ പ്രിയമെന്ന് മലബാറിൽ ഒട്ടേറെ ഗൃഹോദ്യാനങ്ങൾ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുള്ള കണ്ണൂർ തളിപ്പറമ്പ് കരിമ്പം സ്വദേശി ഷൈജു ജോസഫ് കാനാട്ട്.
‘‘കണ്ണിനു കുളിർമ നൽകുന്ന പച്ചപ്പും നല്ല വായുലഭ്യതയുമുള്ള തുറസ്സായ സ്ഥലത്തു ചെല്ലുമ്പോള്‍ മനസ്സിന് ഉന്മേഷം തോന്നുക സ്വാഭാവികം. രക്തസമ്മർദവും മാനസിക പിരിമുറുക്കവും കുറയ്ക്കാൻ പുൽത്തകിടി ഉപകരിക്കും. ചെലവ് അൽപം കൂടുമെങ്കിലും ബെംഗളൂരു പുൽത്തകിടിക്കാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ ശ്രദ്ധയോടെ ലാൻഡ്സ്കേപ് ചെയ്തുവേണം ഇതു വിരിക്കാൻ. വെള്ളം കെട്ടിക്കിടക്കുന്നതോ കുത്തിയൊലിച്ചു പോകുന്നതോ ആയ സാഹചര്യം അരുത്. പുൽത്തകിടിയെ തഴുകി ജലം മണ്ണിലേക്കു സാവധാനം വാർന്നിറങ്ങുന്ന നിർമാണശൈലിയാണ് നമ്മുടെ കാലാവസ്ഥയ്ക്കു നല്ലത്.’’
വായിക്കാം ഇ - കർഷകശ്രീ
കൂടുതൽ പരിപാലനം ആവശ്യമുള്ള ഒന്നാണ് പുൽത്തകിടി. കളയും കുമിളുമെല്ലാം ശല്യമാകും. എന്നാൽ പച്ചക്കറിക്കൃഷിയിലെ ജൈവ പ്രതിരോധങ്ങൾ പലതും ഇവിടെയും ഫലിക്കുമെന്നു ഷൈജു പറയുന്നു.
‘‘റോക്ക് ഗാർഡനും റൂഫ് ഗാർഡനും ജലധാരയ്ക്കുമെല്ലാം ഇപ്പോഴും ആരാധകരുണ്ടെങ്കിലും ആഹ്ലാദത്തിനൊപ്പം ആരോഗ്യം കൂടി ലക്ഷ്യമിട്ടുള്ള പൂന്തോട്ടത്തോടാണ് ഇന്നു പൊതുവേ താൽപര്യം. അതിനാൽ പച്ചക്കറികൾക്കും ഫലവൃക്ഷങ്ങൾക്കും ഉദ്യാനത്തിൽ മുന്തിയ പരിഗണനയുണ്ട്. അന്തരീക്ഷം ശുദ്ധമാക്കുന്ന സാൻസിവേരിയ, ഫൈക്കസ്, ചിലയിനം ഫേണുകൾ, യെല്ലോ പാം തുടങ്ങിയ അകത്തള സസ്യങ്ങളെക്കുറിച്ചും ക്ഷുദ്രജീവികളെ അകറ്റാൻ കഴിവുള്ള ഗോൾഡൻ ബോട്ടിൽ ബ്രഷ്, ലെമൺ ഗ്രാസ് എന്നിവയെക്കുറിച്ചും ഇന്നു പലർക്കും അറിയാം. ഉദ്യാനനിർമാണത്തിനുമുമ്പ് വീട്ടുകാരുമായി ചർച്ച ചെയ്ത് ഡിസൈനും ചെടികളുമെല്ലാം നിർണയിക്കുന്നത് ഉടമയ്ക്ക് ഉദ്യാനത്തോടുള്ള താൽപര്യം നിലനിർത്താൻ സഹായിക്കും.’’
ഫോൺ: 9847834588, facebook: shyjugreenland landscap
e

No comments:
Post a Comment