Monday, 17 October 2016

എല്ലാ ജില്ലകളിലും അഗ്രോ 

പാർക്കുകൾ സ്ഥാപിക്കും


Sunil Kumar

മൂന്നു വർഷം കൊണ്ടു 14 ജില്ലകളിലും അഗ്രോ പാർക്കുകൾ സ്ഥാപിക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. ആദ്യഘട്ടത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലായിരിക്കും നിലവിൽ വരിക. 500 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്.

നാളികേരം, റബർ, നെല്ല്, തേൻ, പഴങ്ങൾ, സുഗന്ധവ്യ‍ഞ്ജനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണു പാർക്കുകൾ നിർമിക്കുക. പണം കിഫ്ബിയിൽ നിന്നു ലഭ്യമാക്കും.

കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനം നടത്താനുള്ള സാങ്കേതികവിദ്യ പാർക്കുകളിൽ നിന്നു ലഭിക്കും. ഇതിനു മുന്നോടിയായി കർഷകരെയും പുതുസംരംഭകരെയും പങ്കെടുപ്പിച്ചു നയരൂപീകരണ ശിൽപശാല ഡിസംബർ ഒന്നിനും രണ്ടിനും കനകക്കുന്നു കൊട്ടാരത്തിൽ നടത്തും. മൂല്യവർധന ഉൽപന്നങ്ങളുടെയും അതു നിർമിക്കാൻ വേണ്ട യന്ത്രങ്ങളുടെയും പ്രദർശനം ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ അവിടെ നടത്തും
.

No comments:

Post a Comment