ജീവിതം പറിച്ചു നട്ട യന്ത്രം

ചീരക്കുഴിയിലെ ഹരിത തൊഴിൽസേന ഞാറുനടാനൊരുങ്ങുന്നു...
ഒരു ഏക്കറിനു വേണ്ട ഞാറ്റടി തയാറാക്കി നട്ടുകൊടുക്കുന്നതിന് 3500 രൂപയാണ് സംഘം ഈടാക്കുക. സംരംഭമെന്ന നിലയിൽ തങ്ങളുടെ പ്രവർത്തനം വിജയകരമാണെന്നും ഭാവിയെക്കുറിച്ച് നല്ല പ്രതീക്ഷ മാത്രമാണുള്ളതെന്നും മുപ്പത് സ്ത്രീകളുടെ സംഘത്തിന്റെ കോ ഓർഡിനേറ്ററും ഏക പുരുഷാംഗവുമായ ബാബു ചീരക്കുഴി പറഞ്ഞു. പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ (കെവികെ) നിന്നു യന്ത്രവും പരിശീലനവും ലഭിച്ചതുകൊണ്ടാണ് ഇതൊക്കെ സാധ്യമായതെന്ന് പ്രസിഡന്റ് ശാരദ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ മാസങ്ങളിലെ സീസണിൽ മുപ്പതംഗ സംഘത്തിനു സ്വന്തമായുള്ള അഞ്ച് ഞാറുനടീൽയന്ത്രങ്ങൾ തികയാറില്ല. സർക്കാരിന്റെ കസ്റ്റംഹയറിങ് സെന്ററുകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയായി 15 യന്ത്രങ്ങളെങ്കിലും വാടകയ്ക്കെടുത്താണ് സീസണിൽ ജോലി പൂർത്തിയാക്കുന്നത്. ഇത്രയേറെ ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ അറ്റാദായം പുതിയ യന്ത്രങ്ങൾക്കായി ചെലവാക്കാൻ ഹരിത പ്രവർത്തകർക്കു പേടിയില്ല. എല്ലാ വർഷവും പുതിയ യന്ത്രങ്ങൾ വാങ്ങി പരമാവധി പ്രവർത്തനശേഷി കൈവരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം 35 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ സംഘം മികച്ച വേതനത്തിനു പുറമേ, അംഗങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളും നൽകുന്നു. ചികിത്സ, വിനോദയാത്ര, വിവാഹം, ആഘോഷങ്ങൾ എന്നിവയൊക്കെ ഏറെ പണം മുടക്കി തന്നെ നടത്തുന്നു. രണ്ടു സ്ത്രീകൾക്ക് ആയാസരഹിതമായി പ്രവർത്തിപ്പിക്കാവുന്ന യാൻമർ മെഷീനാണ് ഈ തൊഴിലാളികളുടെ ഇഷ്ടയന്ത്രം. ഇരുന്നോടിക്കാവുന്ന വലിയ നടീൽയന്ത്രത്തിനു പ്രവർത്തനശേഷി കൂടുമെങ്കിലും കൈകാര്യം ചെയ്യാൻ കൂടുതൽ ആൾബലം വേണം. ഇവ വാങ്ങുന്നതിനു സർക്കാർ പല ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും ഒരു യന്ത്രത്തിനു മാത്രമാണ് ഇതുവരെ സബ്സിഡി കിട്ടിയത്. കാർഷിക എൻജിനീയറിങ് വിദഗ്ധരല്ലാത്തവർ തീരുമാനമെടുക്കുന്നതു മൂലം മെച്ചപ്പെട്ട നടീൽയന്ത്രങ്ങൾക്കു സബ്സിഡി കിട്ടാത്ത അവസ്ഥയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
ഫോൺ– 9447381688
No comments:
Post a Comment