കൃഷിക്കൊപ്പം ഒരു ഗ്രാമം

ചേനം തുരുത്തു പടവ് പൊട്ടകുളത്തിൽ കൃഷിയിറക്കുന്നതിനായി വിത്ത് മുളപ്പിച്ച് ഞാർ തയ്യാറാക്കിയ നിലയിൽ...
പഠിക്കുവാനും ജോലിക്കും പോകുന്നതിനു മുൻപ് രാവിലെ ആറു മുതൽ ഒൻപതു വരെയും, തിരികെ വന്നാൽ അഞ്ചു മുതൽ ഏഴു വരെയും എല്ലാവരും പണിക്കായി കൃഷിയിടത്തിലെത്തും. ഈ സമയം മുഴുവൻ പാടത്ത് അധ്വാനമാണ്. യുവാക്കളെ ചീത്ത കൂട്ടുകെട്ടിൽനിന്നും രക്ഷിക്കുവാനും കൃഷിയോടടുപ്പിക്കുവാനും ഈ നെൽകൃഷി വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് സംഘം പറഞ്ഞു.നെൽകൃഷിയിലൂടെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നാടിന്റെ ഐക്യം കൂടുതൽ ഉറപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് നെൽകൃഷിക്കു ചുക്കാൻ പിടിക്കുന്ന മുൻ പഞ്ചായത്ത് അംഗം പി.ബി.ഷാജൻ പറഞ്ഞു. എല്ലാ മതത്തിൽപ്പെട്ടവർക്കും പുറമെ സ്കൂൾ വിദ്യാർഥി മുതൽ അവധിക്കെത്തിയ പ്രവാസികളും നെൽകൃഷിയുമായി സഹകരിക്കുന്നുണ്ട്.

മൂന്നു പതിറ്റാണ്ടായി തരിശു കിടന്നിരുന്ന ചേനം തുരുത്തു പടവ് പൊട്ടകുളത്തിലെ നാലേക്കറിൽ കൃഷിയിറക്കുന്നത...
കൃഷിക്കു വേണ്ട പണവും ഇവർ സ്വയം കണ്ടെത്തുകയാണ്. പതിറ്റാണ്ടുകളായി കൃഷിയിറക്കാതെ പുല്ലു മൂടി കിടക്കുന്നതിനാൽ ഇവിടത്തെ പുല്ല് മാറ്റുവാൻ തന്നെ 10,000 രൂപയോളം ചെലവായി. തുടർന്നുള്ള കൃഷിക്ക് പലിശരഹിത ബാങ്ക് വായ്പയാണ് ഇനി ഇവരുടെ ലക്ഷ്യം. സുഭാഷ് പാലേക്കറിന്റെ ചെലവില്ലാ കൃഷിരീതി പിന്തുടരാനാണ് തീരുമാനം. രണ്ടേക്കർ കൃഷിസ്ഥലത്ത് നാടൻ നെല്ലിനമായ രക്തശാലി നെല്ല് ജൈവ രീതിയിൽ കൃഷി ചെയ്യുവാനും തരിശു പടവിലെ രണ്ടേക്കർ സ്ഥലത്ത് ജ്യോതി നെല്ല് കൃഷി ചെയ്യുവാനുമാണ് ഒരുങ്ങുന്നത്. ഗ്രാമത്തിലെ എല്ലാ വീടുകളിലേക്കും നാലു ഗ്രോബാഗുകൾ നൽകി വീട്ടിലേക്കുള്ള പച്ചക്കറികൾ ജൈവ രീതിയിൽ കൃഷി ചെയ്തെടുക്കുവാനും ഇവർ ലക്ഷ്യമിടുന്നു.

മൂന്നു പതിറ്റാണ്ടായി തരിശു കിടന്നിരുന്ന ചേനം തുരുത്തു പടവിലെ പൊട്ടക്കുളത്തിൽ കൃഷിയിറക്കുന്നതിനായി യു...
പാടത്തെ വരമ്പിൽ ഇവർ ഇപ്പോഴെ പച്ചക്കറി വിത്തുകൾ പാകി കഴിഞ്ഞു.
പാടത്തെ വരമ്പിൽ ഇവർ ഇപ്പോഴെ പച്ചക്കറി വിത്തുകൾ പാകി കഴിഞ്ഞു.
No comments:
Post a Comment