ജനകീയ കൃഷി ഓഫിസർ

മികച്ച കൃഷി ഓഫിസർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരംനേടിയ ഡബ്ല്യു.ആർ. അജിത് സിങ്ങിനെ ജനകീയ കൃഷി ഓഫിസർ എന്നാണ് ഈ നാടു വിശേഷിപ്പിക്കുന്നത്.
മാതൃജില്ലയിൽ തിരുവനന്തപുരത്തെ വിതുര ജഴ്സി ഫാമിലേക്കു സ്ഥലംമാറ്റംകിട്ടി നിൽക്കുമ്പോഴാണ് അജിത്തിനെത്തേടി അംഗീകാരമെത്തുന്നത്.
മലപ്പുറം കരുളായി പൗരാവലി അദ്ദേഹത്തിനു നൽകിയ യാത്രയയപ്പ് മേഖലയിൽ വൻസംഭവമായിരുന്നു. അജിത് സിങ് 2014 ജൂൺ 24ന് ആണ് കൃഷിഭവനിൽ ചുമതലയേറ്റത്. വന്യമൃഗശല്യം, തൊഴിലാളികളുടെ ലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ജനങ്ങൾ കൃഷിയിൽനിന്ന് അകലുന്ന കാലം. 27 മാസത്തെ സേവനംകൊണ്ട് കരുളായിയെ അദ്ദേഹം പഴയ കാർഷിക പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.
പഞ്ചായത്തിൽ ജൈവക്കൃഷി അഞ്ചിൽനിന്നു 40 ഹെക്ടറിലേക്കു വ്യാപിപ്പിച്ചു. നെൽക്കൃഷി 50ൽനിന്നു 90 ഹെക്ടറായി. പോളിഹൗസ്, മഴമറ തുടങ്ങിയ ഹൈടക് കൃഷിരീതികൾ പുതുതലമുറയെ അദ്ദേഹം പഠിപ്പിച്ചു. വിഷരഹിത പച്ചക്കറി വിപണനകേന്ദ്രം, മൂല്യവർധിത ഉൽപന്ന യൂണിറ്റ്, കാർഷിക ഉപാധികളുടെ ഉൽപാദക സംഘങ്ങൾ, വനിതാ ലേബർ ബാങ്ക് എന്നിവ തുടങ്ങി. നൂറോളം യുവാക്കൾ കൃഷിയിലേക്കുവന്നതും ഈ കാലയളവിൽത്തന്നെ.

No comments:
Post a Comment