Tuesday, 18 October 2016

കൃഷിവിവരങ്ങൾ അറിയാൻ 

ഓൺലൈൻ കിയോസ്ക്


online-agricultural-kiosk-kottakkal


കൃഷി സംബന്ധമായ കാര്യങ്ങൾ അറിയണമെങ്കിൽ കർഷകരേ മലപ്പുറം കോട്ടയ്ക്കലിലേക്കു വരൂ!
നിങ്ങളുടെ വിരലൊന്നു തൊട്ടാൽ മതി, മുഴുവൻ വിവരങ്ങളും അറിയാൻ കഴിയുന്ന ഓൺലൈൻ കിയോസ്ക് സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കർഷകരെ സഹായിക്കാനായി അഞ്ചു വർഷം മുൻപാണ് സർക്കാർ വിവിധ കൃഷിഭവനുകളിൽ ഈ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ, സാങ്കേതിക തകരാർമൂലം ജില്ലയിൽ മിക്കയിടങ്ങളിലും പ്രവർത്തന സജ്ജമായില്ല.
ദീർഘനാളത്തെ ശ്രമത്തിനൊടുവിലാണ് കഴിഞ്ഞദിവസം മുതൽ കോട്ടയ്ക്കലിൽ വിവരങ്ങൾ അറിയാൻ തുടങ്ങിയത്. അറിയേണ്ട കാര്യങ്ങൾ ടച്ച് സ്ക്രീനിൽ തെളിയുന്ന വിധമാണ് യന്ത്രം തയാറാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ മറ്റിടങ്ങളിലേക്കു കൂടി സൗകര്യം വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം.

No comments:

Post a Comment