Thursday, 20 October 2016

ഫ്ളവര്‍ ഷോ ജനുവരി 6 മുതല്‍ 15 വരെ


flower

സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ റോസ് സൊസൈറ്റി, കേരള അഗ്രി ഹോര്‍ട്ടി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ 2017 ജനുവരി 6 മുതല്‍ 15 വരെ കനകക്കുന്നില്‍ ഫ്ളവര്‍ ഷോ സംഘടിപ്പിക്കും.

∙ റാണി കായലിലെ 200 ഹെക്ടര്‍ പാടശേഖരം വീണ്ടും നെല്‍കൃഷിക്ക്

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ സുപ്രധാനസ്ഥാനം ഉണ്ടായിരുന്ന റാണി കായലിലെ 200 ഹെക്ടര്‍ പാടശേഖരത്തിൽ വീണ്ടും നെല്‍കൃഷിക്ക് ആരംഭം കുറിച്ചു. ഈ മാസം 20-ാം തീയതി രാവിലെ 10 മണിക്ക് കുട്ടനാട് എം.എല്‍.എ. ശ്രീ. തോമസ് ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ റാണി കായല്‍ പാടശേഖരത്തിന്‍റെ ഒന്നാം മോട്ടോര്‍ തറയ്ക്ക് സമീപം കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് മന്ത്രി ശ്രീ. വി.എസ്. സുനില്‍കുമാര്‍ വിത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശ്രീ. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

∙ കൂണ്‍ കൃഷി പരിശീലന പരിപാടി

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജ് ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ഈ മാസം 21, 22 തീയതികളില്‍ കൂണ്‍ കൃഷി പരിശീലന പരിപാടി നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446175827 എന്ന നമ്പരില്‍ ബന്ധപ്പെടുക.

∙ പച്ചക്കറി പരിശീലനം: അപേക്ഷകള്‍ ക്ഷണിച്ചു

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന ഒരു മാസത്തെ സൗജന്യ പച്ചക്കറി കൃഷി പരിശീലനത്തിന് തൊഴില്‍ രഹിതരായ യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ പ്ലസ്ടു പാസായിരിക്കണം. 30 വയസില്‍ കൂടാന്‍ പാടില്ല. താത്പര്യമുളളവര്‍ ബയോഡേറ്റയും വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികളും സഹിതം ഓഫീസിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474-2663535 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

∙ കുറിപ്പടിയില്ലാതെ കീടനാശിനി വിതരണം കുറ്റകരം

കൃഷി സാങ്കേതിക ഉദ്യോഗസ്ഥന്‍റെ കുറിപ്പടിയുടെ അടിസ്ഥാനത്തിലല്ലാതെ കീടനാശിനികള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്നും അനധികൃതമായി ഈ കീടനാശിനികള്‍ വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

∙ തീറ്റപ്പുല്‍ക്കൃഷി പരിശീലനം

ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ വെച്ച് ഈ മാസം 25, 26 തീയതികളില്‍ തീറ്റപ്പുല്‍ക്കൃഷി പരിശീലനം നല്‍കുന്നു. രജിസ്ട്രേഷന്‍ ഫീസ് 10 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത, ദിനബത്ത ഉണ്ടായിരിക്കുന്നതാണ്. പ്രവര്‍ത്തി ദിവസങ്ങളില്‍ ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ ഈ മാസം 25 ന് രാവിലെ 10 മണിക്ക് പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.

∙ NIPHM പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് ഹൈദരാബാദ് നടത്തുന്ന പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിന് കൃഷിവികസന, കാര്‍ഷിക, കര്‍ഷകക്ഷേമവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക ഉദ്യോഗസ്ഥന്മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ കൃഷി / ഹോര്‍ട്ടിക്കള്‍ച്ചര്‍ ബിരുദമുളളവരും കുറഞ്ഞത് 1 വര്‍ഷം പ്രവര്‍ത്തി പരിചയം ഉളളവരും ആയിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ‍/ പ്രോജക്റ്റ് ഡയറക്ടര്‍, ആത്മയുടെ ശുപാര്‍ശയോടുകൂടി വിദ്യാഭ്യാസയോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഈ മാസം 25-ാം തീയതിക്കു മുന്‍പായി ഡയറക്ടര്‍, സമേതി, വെണ്‍പാലവട്ടം, ആനയറ പി.ഒ തിരുവനന്തപുരം-29 എന്ന വിലാസത്തില്‍ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

∙ വില്പനയ്ക്ക്

പത്തനംതിട്ട ജില്ലയിലെ അടൂർ സ്റ്റേറ്റ് സീഡ് ഫാമിൽ നിന്നും വിവിധയിനം പച്ചക്കറിവിത്തുകളും കാബേജ്, കോളിഫ്ളവർ, മുളക്, വഴുതന എന്നിവയുടെ തൈകളും വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഫാം ഓഫീസുമായി 04734–227868 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് സീഡ് ഫാം സീനിയർ കൃഷി ഓഫീസർ അറിയിച്ചു.

∙ മുട്ടക്കോഴി വിതരണം

സർക്കാർ സംരംഭമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ ഇന്റഗ്രേഷൻ ഫാമുകളിൽ വളർത്തിയെടുക്കുന്ന ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടക്കോഴികളെ വിതരണം നടത്തുന്നു. താല്പര്യമുള്ളവർ രാവിലെ 10.30 മുതൽ വൈകുന്നേരം 4 വരെ പേട്ടയിലെ ഹെഡ് ഓഫീസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 0471–2478585, 2468585, 94950200921 എന്ന‍ീ ഫോൺ നമ്പരുകളിൽ ലഭ്യമാണ്.

∙ ടിഷ്യുകൾച്ചർ വാഴത്തൈകൾ വില്പനയ്ക്ക്

കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ബയോടെക്നോളജി ആന്റ് മോഡൽ ഫ്ളോറിക്കൾച്ചർ സെന്ററിൽ ഉന്നത ഗുണനിലവാരമുള്ള കർപ്പൂരവള്ളി, സ്വർണ്ണമുഖി, യംഗാമ്പി, ക്വിന്റൽ നേന്ത്രൻ, സാൻസിബാർ നേന്ത്രൻ തുടങ്ങി വിവിധയിനം ഞാലിപ്പൂവൻ വാഴകളുടെ ടിഷ്യുകൾച്ചർ തൈകൾ വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് 20 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് 0471–2413739 എന്ന നമ്പരിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.

∙ വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി

കേന്ദ്രസർക്കാരും നബാർഡും കാർഷിക സർവ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി 'മുട്ടക്കോഴിയും കൂടും' പദ്ധതി നടപ്പിലാക്കുന്നു. അടുക്കളമാലിന്യങ്ങളും ഭക്ഷ്യ അവശിഷ്ടവും ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള പ്രത്യേക തരം കൂടുകൾക്കൊപ്പം ഉയർന്ന ഉല്പാദനശേഷിയുള്ള ബി.വി. 380 വിഭാഗത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. അഞ്ചോ അതിൽ കൂടുതലോ കോഴികളെ വളർത്താൻ കഴിയുന്ന തലത്തിലുള്ളതും, എവിടെ വേണമെങ്കിലും സ്ഥാപിക്കാൻ കഴിയുന്ന തരത്തിലുള്ളതുമായ വിവിധ വലിപ്പത്തിലുള്ള കൂടുകൾ, 45 ദിവസം പ്രായമായ ബി.വി. 380 കോഴികൾ സഹിതം ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുമായി ബന്ധപ്പെടുക.

∙ പച്ചക്കറി കൃഷി പരിശീലനം‌

കനകക്കുന്നിൽ പ്രവർത്തിക്കുന്ന കേരള അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി, വീടിന്റെ ടെറസുകളിലും പരിസരത്തും, പച്ചക്കറി കൃഷി, ജൈവകൃഷി എന്നിവ ശാസ്ത്രീയമായും ആദായകരമായും ചെയ്യുന്നതിനുവേണ്ടി പരിശീലന പരിപാ‌ടി നടത്തുന്നു. ഈ മാസം 18 മുതൽ 21 വരെയും 25 മുതൽ 28 വരെയും നടക്കുന്ന നാലു ദിവസം വീതമുള്ള രണ്ട് പരിശീലന പരിപാടികളിൽ ഈ രംഗത്തെ വിദഗ്ധർ ക്ലാസ്സുകൾ നയിക്കുന്നു. താല്പര്യമുള്ളവർ മാനേജർ, കേരള അഗ്രി–ഹോർട്ടി കൾച്ചറൽ സൊസൈറ്റി, കനകക്കുന്ന്, തിരുവനന്തപുരം–33 എന്ന വിലാസത്തിൽ അപേക്ഷിക്കേതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471–2316384, 9446484574 എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
.

No comments:

Post a Comment