കൽപകഞ്ചേരിക്ക് ഇരട്ടനേട്ടം

മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡ് പറവന്നൂർ ഇഎംഎഎൽപി സ്കൂളിലെ പ്രധാനാധ്യാപകൻ വി. രാജേഷിനും (ഒന്നാംസ്ഥാനം) മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാർഡ് കൽപകഞ്ചേരി കൃഷിഭവനിലെ ഇ.ഡി.അനുരാജിനും (മൂന്നാംസ്ഥാനം) ലഭിച്ചു.
വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം നേടിയെടുക്കാൻ സ്കൂളിലെ ‘ഹരിത’ ക്ലബിന്റെ സഹകരണത്തോടെ 35 സെന്റിൽ ജൈവപച്ചക്കറിക്കൃഷിക്കു നേതൃത്വം നൽകിയതാണു രാജേഷിനെ അവാർഡിന് അർഹനാക്കിയത്.
കുട്ടിക്കർഷകരുടെ സഹകരണത്തോടെ 30 ഇനം പച്ചക്കറികളാണു കൃഷി ചെയ്തത്.
കൃഷി ഓഫിസർ പി. രമേശ്കുമാർ, ഹരിത ക്ലബ് കൺവീനർ സിറാജുദ്ദീൻ തെയ്യമ്പാട്ടിൽ, പിടിഎ പ്രസിഡന്റ് ടി. ഇസ്മായിൽ, മാനേജർ ടി. ഷെയ്ഖ് അബ്ദുല്ല എന്നിവർ പ്രോത്സാഹനവുമായി രംഗത്തെത്തിയതോടെ കൃഷി വൻ വിജയമായി. സ്കൂളിലെ ഉച്ചഭക്ഷണത്തിനു സ്വന്തംതോട്ടത്തിലെ പച്ചക്കറി മാത്രമാണ് ഉപയോഗിച്ചത്. അധികംവരുന്ന പച്ചക്കറികൾ ആഴ്ചകളിൽ ‘കുട്ടിച്ചന്ത’ നടത്തി രക്ഷിതാക്കൾക്കും നാട്ടുകാർക്കും വിറ്റു.
മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിലെ ഒൻപത് സ്കൂളുകളിൽ ജൈവപച്ചക്കറിക്കൃഷിക്കു നേതൃത്വം നൽകിയെന്നതാണ് അനുരാജിന്റെ പ്രവർത്തന മികവ്. ക്ലസ്റ്റർ രീതിയിൽ അഞ്ച് ഹെക്ടറിൽ പച്ചക്കറിക്കൃഷിയും നടത്തി.
No comments:
Post a Comment