Thursday, 20 October 2016

പാടാളം പാടശേഖരത്തിൽ 

പുഞ്ചപ്പാടത്തിന് തുടക്കം


paya-njattadi-mat-nursery

എല്ലാരും പാടത്ത്്; കാലഘട്ടത്തിന്റെ ആവശ്യം എന്ന സന്ദേശമുയർത്തി കാസർകോഡ് പിലിക്കോട് മലപ്പ് പാടാളം പാടശേഖരത്തിൽ പുഞ്ചപ്പാടം–2016ന് തു‍ടക്കമായി. പിലിക്കോട് പഞ്ചായത്തിനെ തരിശു രഹിത പഞ്ചായത്ത് ആക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രങ്ങളുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ് പിലിക്കോട് പഞ്ചായത്ത്, കൃഷിവകുപ്പ്, പാടശേഖര സമിതി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ പിലിക്കോട് മലപ്പ് പാടാളം പാടശേഖരത്തിലെ 30 ഏക്കറിൽ പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി പാടശേഖരത്തിൽ പദ്ധതിയുടെ ആദ്യഘട്ടമായ പായ ഞാറ്റടി തയാറാക്കൽ ആരംഭിച്ചു. ഗേജ് കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് പാടത്തു വിരിച്ച് അതിൽ ചെളിയിട്ട് നിരപ്പാക്കി ഇതിനു മുകളിൽ മുളപ്പിച്ച വിത്ത് വിതറിയാണ് പായ ഞാറ്റടി തയാറാക്കുന്നത്. നെൽക്കൃഷിയിലെ യന്ത്രവൽക്കരണ സാധ്യതകൾ കർഷകരെ ബോധവൽക്കരിക്കുന്നതോടൊപ്പം ജൈവ നെൽക്കൃഷി പ്രായോഗിക തലത്തിൽ പ്രേരിപ്പിക്കൽ, ഗ്രൂപ്പ് കൃഷിയുടെ ആവശ്യകതയും പ്രാധാന്യവും ഗുണവും കർഷകരെ മനസ്സിലാക്കിപ്പിക്കൽ, പഠന, ഗവേഷണ, വികസന ഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മ എന്നിങ്ങനെ കൃഷി മേഖലയിൽ ഉപയോഗപ്പെടുത്താം എന്നൊക്കെയുള്ള കാര്യങ്ങൾ കൂടി പദ്ധതി ലക്ഷ്യമിടുന്നു.

ഇനി ഞാറ്റടി നടീൽ, കള പറിക്കൽ, കൊയ്ത്ത്, മെതി എന്നിവയെല്ലാം യന്ത്രങ്ങളുടെ സഹായത്തോടെയാണ് നടപ്പാക്കുക.

No comments:

Post a Comment