കൃഷിയിൽ മാതൃകയായി മുരളീധരൻ

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുമ്പോൾ കൃഷിയായിരുന്നു ഇദ്ദേഹത്തിന്റെ മനസ്സു മുഴുവൻ. തരിശിട്ട പാടത്തു കൃഷിയിറക്കി വിജയഗാഥ തീർക്കുമ്പോൾ ഈ മണ്ണും കൃഷിയുമാണ് തന്റെ ജീവിതമെന്നു തിരിച്ചറിയുകയാണ് ഈ യുവ കർഷകൻ. കാസർകോട് കായക്കുളം വടക്കുപുറത്തെ കെ.മുരളീധരനാണ് കൃഷിയിൽ നൂറുമേനി കൊയ്യുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടു വർഷം മുൻപാണു മുരളീധരൻ നാട്ടിലെത്തുന്നത്. ആദ്യം നെൽക്കൃഷിയിലേക്കിറങ്ങി. പിന്നീട് തന്റെ നാട്ടിൽ തരിശായിക്കിടന്ന സ്ഥലങ്ങൾ ഏറ്റെടുത്തു വാഴക്കൃഷിയും ആരംഭിച്ചു.
സ്വന്തമായുള്ള 1.40 ഏക്കർ സ്ഥലത്ത് ജൈവരീതിയിലാണു കൃഷി.ഇത്തവണ ബസുമതി നെൽവിത്ത് പരീക്ഷണവും ഇദ്ദേഹം കൃഷിയിടത്തിൽ നടപ്പിലാക്കി. പത്തു സെന്റ് സ്ഥലത്താണ് ബസുമതി നെൽവിത്ത് കൃഷിയിറക്കിയത്. ഇതു നൂറുമേനി വിളഞ്ഞതോടെ അടുത്ത തവണ കൃഷിയിടത്തിൽ മൊത്തം ബസുമതി വിളയിക്കാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.കൃഷി ഒരിക്കലും നഷ്ടമല്ലെന്നാണ് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിനാൽ കൃഷിയിലൂടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇദ്ദേഹത്തിന് ഇഷ്ടവും.

No comments:
Post a Comment