പച്ചക്കറികൾ ആർക്കും പറിക്കാം, കൃഷിക്കു വെള്ളം ഒഴിക്കണമെന്നുമാത്രം

റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ കൂട്ടായ്മയായ ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവേ ജീവനക്കാരും സംയുക്തമായി നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പ്ലാറ്റ്ഫോമിൽ ഗ്രോ ബാഗ് കൃഷിയാണ് പരീക്ഷിച്ചിരുന്നത്. അമ്പതോളം ഗ്രോ ബാഗുകളിലായി മുളക്, ചീര, വെണ്ട, വഴുതിന, അമര എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. റിട്ട. അധ്യാപിക ഭാനുമതിയാണ് കൃഷിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത്.
ജൈവവളങ്ങൾ മാത്രമാണ് ഗ്രോ ബാഗിൽ പച്ചക്കറി ചെടിക്ക് പ്രയോഗിക്കുന്നത്. സ്റ്റേഷനിൽ വരുന്ന യാത്രക്കാരും ട്രെയിനിൽ പോകുന്ന യാത്രക്കാരും ഏറെ കൗതുകത്തോടെയാണ് പച്ചക്കറിത്തൈകൾ വീക്ഷിക്കുന്നത്. ഇത്തരം പച്ചക്കറികൾ വീട്ടിലും ഉൽപ്പാദിപ്പിക്കുക എന്ന സന്ദേശമാണ് ഈ സ്റ്റേഷൻ നമുക്ക് നൽകുന്നത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ കൂടുതൽ ഗ്രോ ബാഗ് പ്ലാറ്‌ഫോമിൽ വെക്കാനാണ് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷന്റെ തീരുമാനം.
No comments:
Post a Comment