Monday, 17 October 2016

മൂന്നിൽനിന്ന് ഒറ്റച്ചാട്ടം; കരുളായി

 കെഎംഎച്ച്എസ്എസ് ഒന്നാമത്


kmhss-karulai-agriculture-award


പച്ചക്കറിക്കൃഷിയിൽ സംസ്ഥാനതലത്തിൽ കഴിഞ്ഞ തവണത്തെ മൂന്നാംസ്ഥാനത്തുനിന്ന് ഇക്കൊല്ലം ഒന്നാമതെത്തി മലപ്പുറം കരുളായി കെഎം ഹയർ സെക്കൻഡറി സ്കൂൾ നേട്ടം കൊയ്തെടുത്തു. ഹൈടെക് രീതിയിൽ ഒരേക്കറിൽ ജൈവക്കൃഷി ചെയ്താണു കുട്ടിക്കർഷകർ നാടിനു മാതൃകയാകുന്നത്.കൃഷി ഓഫിസറായി ഡബ്ല്യു.ആർ.അജിത് സിങ് ചുമതലയേറ്റതോടെയാണു സ്കൂളിലും കൃഷി വിപ്ലവത്തിനു തുടക്കമായത്. പ്രവർത്തനങ്ങൾക്കു മാനേജർ ടി.കെ.മുഹമ്മദ്, പ്രധാനാധ്യാപകൻ സി.ഉസ്മാൻ എന്നിവരും അധ്യാപകരും പിന്തുണച്ചു. മുക്കാൽ ഏക്കറിൽ കോളിഫ്ലവർ, കാബേജ്, ബീറ്റ്‌റൂട്ട്, തക്കാളി, പയർ, പാവൽ, മുളക് തുടങ്ങിയ വിവിധതരം പച്ചക്കറികൾ നട്ടു.

25 സെന്റിൽ നേന്ത്രവാഴയും പോളിഹൗസ് നിർമിച്ച് സാലഡ് വെള്ളരിയും വളർത്തി. ജൈവവളം കിട്ടാൻ പശുവളർത്തൽ തുടങ്ങി. കൂൺകൃഷി, പോളിത്തീൻ ടാങ്കിൽ മത്സ്യം വളർത്തൽ എന്നിവയും ആരംഭിച്ചു. ചകിരി കംപോസ്റ്റ് നിർമാണ യൂണിറ്റും പ്രവർത്തിക്കുന്നു. പഞ്ചഗവ്യം, ദശഗവ്യം തുടങ്ങിയ ജൈവകീട നിയന്ത്രണഉപാധികളുടെ ഉൽപാദനവും തുടങ്ങി.അധ്യാപകരായ സി.സജിൻ, ജെ.രാധാകൃഷ്ണൻ, ലാബ് അസിസ്റ്റന്റ് വി.രജീഷ്, വിദ്യാർഥികളായ സുചിത്ര, സുബിന എന്നിവരാണു മേൽനോട്ടം വഹിക്കുന്നത്. സ്കൂളിൽ ഉച്ചഭക്ഷണത്തിന്റെ ആവശ്യംകഴിഞ്ഞ് അധികമുള്ളതു കരുളായിയിൽ കൃഷിവകുപ്പിന്റെ വിഷരഹിത പച്ചക്കറി വിപണനകേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നു.

No comments:

Post a Comment