Monday, 17 October 2016

അധ്യാപനവും 

കാർഷികവൃത്തിയും ഒന്നിച്ച്


liji-varghese-farmer

കാർഷിക വൃത്തിയും അധ്യാപനവും ഒരുപോലെ ഇഷ്ടപ്പെടുന്ന എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസിന് സമഗ്രപച്ചക്കറി വികസന പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്ഥാപന മേധാവിക്കുള്ള അവാർഡ്.

കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും മാതൃകാപരമാണ് ഇടുക്കി രാജകുമാരി ഹോളിക്വീൻസ് യുപി സ്കൂളിലെ പ്രധാനാധ്യാപകനായ ലിജി വർഗീസിന്റെ കാർഷിക പ്രവർത്തനങ്ങൾ. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവിന്റെ പര്യായമായ ഹോളി ക്വീൻസ് യുപി സ്കൂളിന് സംസ്ഥാന സർക്കാരിന്റെ ഒട്ടേറെ അവാർഡുകളാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം പച്ചക്കറി കൃഷിയിൽ ജില്ലയിലും സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടിയതിനൊപ്പം ഏറ്റവും മികച്ച സ്കൂൾ പിടിഎ കമ്മിറ്റിക്കുള്ള അവാർഡും ഹോളി ക്വീൻസ് നേടി. രണ്ടു വർഷമായി സ്കൂളിന്റെ പ്രധാനാധ്യാപകനായ ലിജി വർഗീസ് എഴുകുംവയലിലെ പരമ്പരാഗത കാർഷിക കുടുംബത്തിലെ അംഗമാണ്. അധ്യാപനരംഗത്തേക്കു കടന്നുവരും മുൻപ് കൃഷി മുഖ്യതൊഴിലായി സ്വീകരിച്ചതിന്റെ അനുഭവപരിചയം സ്കൂളിലെ കൃഷിയിടത്തിലും ലിജി വർഗീസിന് തുണയായി. കാർഷികപ്രവർത്തനങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശവും സ്കൂളിലെ വിദ്യാർഥികൾക്ക് ലിജി വർഗീസ് പകർന്നു നൽകുന്നു.

സ്വദേശ, വിദേശ ജെനുസുകളിൽപെട്ട 78 ഇനം പച്ചക്കറികളാണ് ഹോളി ക്വീൻസ് യുപി സ്കൂളിന്റെ കൃഷിയിടത്തിൽ സമൃദ്ധമായി വളരുന്നത്.

No comments:

Post a Comment