കർഷകർക്കു സഹായമായി കുടുംബശ്രീ
ഇടുക്കിയിലെ ശീതകാലപച്ചക്കറി കർഷകരെയും ക്ഷീരകർഷകരെയും സഹായിക്കാൻ കുടുംബശ്രീ. വട്ടവട മേഖലയിലെ ശീതകാല പച്ചക്കറി നേരിട്ട് ഏറ്റെടുക്കാനും പാൽ ഉൽപാദനത്തിൽ ക്ഷീരകർഷകനെ സഹായിക്കാനുമാണു കുടുംബശ്രീയുടെ തീരുമാനം. കേരളത്തിൽ ശീതകാല പച്ചക്കറികൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന വട്ടവടയിലെ കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ആദ്യ നടപടി.
വട്ടവടയിൽനിന്നു പച്ചക്കറി നേരിട്ടു സംഭരിക്കാനാണു കുടുംബശ്രീ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ കൃഷിമന്ത്രിയുമായി നടത്തിയതായും തീരുമാനം ഉടൻ നടപ്പിലാക്കുമെന്നും അധികൃതർ പറഞ്ഞു.
വട്ടവടയിൽനിന്നു ഹോർട്ടികോർപ്പ് ഇടയ്ക്കിടെ പച്ചക്കറി സംഭരിക്കുന്നുണ്ടെങ്കിലും കൃത്യമായി സംഭരണം നടക്കാത്തതു കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതു തമിഴ്‌നാട്ടിലെ വ്യാപാരികൾ മുതലെടുത്ത സാഹചര്യത്തിലാണു പച്ചക്കറി സംഭരണത്തിനായി വട്ടവടയിൽ കുടുംബശ്രീ സ്‌റ്റോർ തുടങ്ങുന്നത്. സംഭരിക്കുന്ന പച്ചക്കറികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറ്റിവിടും. ഇതുസംബന്ധിച്ചു കഴിഞ്ഞ 28നു പഞ്ചായത്ത് പ്രസിഡന്റ്, കൃഷിക്കാർ എന്നിവരുമായി കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ ഷൈൻ എം.സിറിയക്കിന്റെ നേതൃത്വത്തിൽ പ്രാഥമിക ചർച്ച നടത്തി. കുടുംബശ്രീക്കായി വട്ടവടയിൽ മുറി അനുവദിക്കാമെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചതായി കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.
കുടുംബശ്രീ സംഭരണം ആരംഭിച്ചാൽ ഇടനിലക്കാരുടെ ചൂഷണത്തിനു വഴങ്ങി വിളകൾ വിൽക്കേണ്ടി വരില്ല. കുടുംബശ്രീ സ്റ്റോർ ശീതകാലപച്ചക്കറി കർഷകർക്ക് ഏറെ ഗുണപ്രദമാകുമെന്നാണു വിലയിരുത്തൽ.
പാൽ ഉൽപാദനത്തിൽ ഇടുക്കി മറ്റു ജില്ലകളേക്കാൾ മുൻപന്തിയിലാണെങ്കിലും ഉൽപാദനച്ചെലവ് ഏറുന്നതു കൃഷിക്കാരെ വലയ്ക്കുന്നതായി കുടുംബശ്രീ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കർഷകർക്ക് ഉൽപാദനച്ചെലവു കുറച്ച് കൂടുതൽ ലാഭം ഉണ്ടാക്കുന്നതിനായി ജില്ലയിൽ പാൽ പ്രൊഡ്യൂസർ കമ്പനി ആരംഭിക്കാനും നീക്കമുണ്ട്. ഹൈറേഞ്ച് കേന്ദ്രീകരിച്ചാകും കമ്പനിയുടെ പ്രവർത്തനം. കർഷകനു കാലിത്തീറ്റ വിലകുറച്ചു നൽകി ഉൽപാദനച്ചെലവു കുറയ്ക്കാനാണു കുടുംബശ്രീയുടെ തീരുമാനം.
നിലവിലെ വിലയെക്കാൾ 50 രൂപ കുറച്ചാവും കുടുംബശ്രീ കാലിത്തീറ്റ വിതരണം. മണ്ണുത്തി കാർഷികസർവകലാശാലയുമായി സഹകരിച്ചു കുറഞ്ഞ വിലയ്ക്കു തീറ്റപ്പുല്ലും എത്തിച്ചുനൽകും. കമ്പനിയിലെ അംഗങ്ങൾക്കു കറവയന്ത്രങ്ങളും വിതരണം ചെയ്യും. ചാണകം ഉണക്കി വിൽക്കാനും കട്ടത്തൈര് ഉൽപാദിപ്പിക്കാനും തീരുമാനമായി.

No comments:
Post a Comment