Monday, 17 October 2016

ജൈവകൃഷിയുടെ തോഴൻ


p-u-sajimon-farmer


കൃഷി അസിസ്റ്റന്റ് തസ്തിക വെള്ളക്കോളർ ജോലിയല്ലെന്നു തെളിയിച്ച ഇടുക്കി രാജാക്കാട് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് പി.യു. സജിമോന് കൃഷിവകുപ്പിന്റെ അംഗീകാരം. ജൈവപച്ചക്കറി കൃഷിക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുകയും സ്വന്തം വീട്ടിൽ മാതൃകാ കൃഷിയിടമൊരുക്കി വിദ്യാർഥികൾക്കും നാട്ടുകാർക്കും നിരന്തരം പച്ചക്കറി കൃഷിക്കു വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത സജിമോനെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുത്തതിൽ സഹപ്രവർത്തകരും നാട്ടുകാരും ഏറെ സന്തോഷത്തിലാണ്.

കർഷക കുടുംബാംഗമായ രാജാക്കാട് പുളിവേലിൽ സജിമോന് കൃഷിവകുപ്പിലെ ജോലി ഉപജീവനത്തിന് വേണ്ടിയുള്ള കേവലമൊരു ജോലി മാത്രമല്ല. കാർഷികപ്രവർത്തനങ്ങളും ജൈവപച്ചക്കറി കൃഷിയുമെല്ലാം പ്രചരിപ്പിക്കാനും നാടിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കു വേണ്ടി പ്രവർത്തിക്കാനുമുള്ള മാർഗം കൂടിയാണ് ഈ ജോലി.

പഴയവിടുതി ഗവ. യുപി സ്കൂൾ, രാജാക്കാട് കരുണാഭവൻ എന്നിവിടങ്ങളിൽ പ്രൊജക്ട് അടിസ്ഥാനത്തിൽ വൻതോതിൽ ജൈവപച്ചക്കറി ഉൽപാദിപ്പിക്കുന്നത് സജിമോന്റെ നേതൃത്വത്തിലാണ്.

കൊള്ളിമല സെന്റ് മേരീസ് യുപി സ്കൂളിലെ പച്ചക്കറി കൃഷി, രാജാക്കാട് ഹരിശ്രീ ക്ലസ്റ്ററിന്റെ ജൈവപച്ചക്കറി കൃഷി, രാജാക്കാട് മേഖലയിലെ സർക്കാർ സഹായത്തോടെയുള്ള മഴമറ കൃഷി തുടങ്ങിയവയുടെയെല്ലാം മേൽനോട്ടം സജിമോനാണ്
.

No comments:

Post a Comment