കാലാവസ്ഥ മാറ്റം: തേയില
കൃഷിക്കും തിരിച്ചടി

ജില്ലാ വിലനിർണയ സമിതി യോഗം ചേർന്നാണ് ഓരോ മാസവും തേയിലയുടെ വില നിശ്ചയിക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി വിലയിൽ കാര്യമായ വർധനവുമില്ല. വിലയില്ലാത്തതിനാൽ പല കർഷകരും നേരത്തെ തന്നെ കൃഷി ഉപേക്ഷിച്ചിരുന്നു. കാലാവസ്ഥയിലെ മാറ്റം ജില്ലയിലെ 2000 ൽ എറെയുള്ള ചെറുകിട കർഷകരെയാണ് ബാധിക്കുക. നിലവിൽ ചൂടിന്റെ അളവ് പൊതുവെ കുറഞ്ഞിരിക്കേണ്ട ഇൗ സമയത്ത് താപനില ഗണ്യമായി ഉയർന്നിട്ടുണ്ട്.
കൂടാതെ രാത്രികാലങ്ങളിലെ അമിതമായ മഞ്ഞുവീഴ്ചയും തേയിലച്ചെടിയുടെ നിലനിൽപ്പിനെ കാര്യമായി ബാധിക്കും. തേയിലയുടെ വേനൽക്കാലത്തെ സംരക്ഷണം കർഷകർക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. ചൂട് കൂടിയ അവസ്ഥ തുടർന്നാൽ തേയിലയുടെ പച്ചപ്പ് നഷ്ടപ്പെടും. തേയില കർഷകർക്ക് കനത്തചൂടും കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
No comments:
Post a Comment