Monday, 24 October 2016

ദേവസ്വം ഭൂമിയിലെ 

കൂർക്കകൃഷി: വിളവെടുപ്പു

 തുടങ്ങി


chinese-potato-cultivation-by-guruvayur-devaswom

പഞ്ചാരമണലിൽ വിളയുന്ന കൂർക്കയുടെ വിളവെടുപ്പ് തുടങ്ങി. എന്നാൽ, കൂർക്കയ്ക്ക് വിലയിടിഞ്ഞതു കർഷകരെ പ്രതിസന്ധിയിലാക്കി.

തൃശൂർ ദ്വാരക കടൽത്തീരത്തിനടുത്തു ഗുരുവായൂർ ദേവസ്വത്തിന്റെ ഏക്കർ കണക്കിനു ഭൂമിയിലാണ് കൂർക്കകൃഷി നടത്തുന്നത്. തീരമേഖലയിലെ സ്ത്രീകളുടെ പ്രധാന വരുമാന മാർഗമാണ് കൂർക്കകൃഷി. എന്നാൽ, മഴ ലഭിക്കാത്തതിനാൽ വിളവ് കുറഞ്ഞതു കർഷകരെ ദുരിതത്തിലാക്കി.

കൂർക്കയ്ക്ക് മാർക്കറ്റിൽ വില ലഭിക്കാത്തതും കർഷകർക്ക് ഇരുട്ടടിയായി. പഞ്ചാരമണലിൽ വിളയുന്ന കൂർക്കയ്ക്ക് ഏറെ ഗുണവും സ്വാദും ഉള്ളതിനാൽ ആവശ്യക്കാരേറെയാണ്.

പൂർണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.

നേരത്തെ ഇവിടെനിന്നു കൂർക്ക വിദേശത്തേക്ക് കയറ്റി അയച്ചിരുന്നു. ഇടവിളയായി കപ്പയും മധുരക്കിഴങ്ങും കൃഷി ചെയ്യുന്നുണ്ട്.

 

No comments:

Post a Comment