Friday, 21 October 2016

കാർഷിക മൂല്യവർധനവ് – ദേശീയ ശിൽപശാല ഒക്ടോബർ 30 വരെ അപേക്ഷിക്കാം


sameti-building

2016 ഡിസംബർ 1 മുതൽ 5 വരെ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിൽ വച്ച് സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാർഷിക ഉൽപന്ന സംസ്കരണവും മൂല്യവർധനവും സംബന്ധിച്ച് നടത്തുന്ന ദേശീയ ശിൽപശാലയിലും പ്രദർശനത്തിലും പങ്കെടുക്കുവാൻ താൽപ്പര്യമുള്ള സംരംഭകർ ബന്ധപ്പെട്ട കൃഷിഭവനുകളിലോ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസുകളിലോ റജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടിയതായി സമേതി ഡയറക്ടർ അറിയിച്ചു.

കൃഷി അനുബന്ധ മേഖലയിലെ സംരംഭകർ, കർഷകർ, സർക്കാർ, സ്വകാര്യ, പൊതുമേഖല എന്നിവയിലുള്ള സാങ്കേതിക വിദഗ്ദ്ധർ എന്നിവർക്ക് പങ്കെടുക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റത്തിനും ഇതൊരു സുവർണ്ണാവസരമാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: karshikakeralam.gov.in keralaagriculture.gov.in www.sametikerala.com എന്നീ വെബ്സൈറ്റുകളിലോ, ഇനി പറയുന്ന ഫോൺ നമ്പരുകളിലോ 9495159031 9387690725 9400860999 9447232748 ബന്ധപ്പെടാവുന്നതാണ്.

No comments:

Post a Comment