നവജാത കിടാക്കളുടെ സംരക്ഷണം

∙ കിടാവിന്റെ നെഞ്ചിൽ തലോടി ശരിയായി ശ്വസിക്കുവാൻ അനുവദിക്കുക. പശുവിനെ കൊണ്ട് കിടാവിനെ നക്കി തുടയ്ക്കാൻ അനുവദിക്കുക. ഇത് രക്തയോട്ടം കൂട്ടുന്നു.
∙ പൊക്കിൾക്കൊടിയിൽ നിന്നും ഏകദേശം 2 ഇഞ്ച് അകലത്തിൽ ഒരു നൂൽ ഉപയോഗിച്ചു കെട്ടി ബാക്കി ഭാഗം കത്രിക ഉപയോഗിച്ച് മുറിച്ചു കളയുക.
∙ പൊക്കിൾക്കൊടിയെ ടിംച്ചർ അയൊഡിൻ ലായനിയിൽ അല്പസമയം മുക്കിവയ്ക്കുക. 12 മണിക്കൂറിനുശേഷം ഇത് ആവർത്തിക്കുക.
∙ കൈവിരൽ കിടാവിന്റെ വായിൽ നാക്കിനു മുകളിൽ വെച്ച് അതിനെ നുണയാൻ പഠിപ്പിക്കുക.
∙ കന്നിപ്പാൽ അരമണിക്കൂറിനുള്ളിൽ നല്‍കുക. കിടാവിന്റെ ശരീര തൂക്കത്തിന്റെ പത്തിലൊന്ന് തൂക്കം കന്നിപ്പാൽ ഒരു ദിവസം കിട്ടണം.
∙ നല്ല വളർച്ചയ്ക്ക് 2 മാസം വരെ പാൽ കുടിപ്പിക്കണം.
∙ 10–ാം ദിവസം വിരമരുന്ന് നൽകണം പിന്നീട് 6 മാസം വരെ മാസം തോറും വിരമരുന്ന് നൽകുക.
∙ ആദ്യമാസം മുതൽ കിടാക്കൾക്കു മാത്രം നൽകുന്ന കാഫ് സ്റ്റാർട്ടർ തീറ്റ കൊടുത്തു തുടങ്ങണം.
∙ മൂന്നാം മാസത്തിനു ശേഷം പ്രതിരോധ കുത്തിവെയ്പ് നൽകണം.
പ്രസവത്തിനു ശേഷം ആദ്യത്തെ ഒരു മണിക്കൂർ ഏറ്റവും പ്രധാനമാണ്. ഈ സമയത്ത് നൽകുന്ന സംരക്ഷണം പിന്നീടുള്ള കിടാവിന്റെ ജീവനത്തെ സ്വാധീനിക്കുന്നു.
No comments:
Post a Comment